അമേരിക്കൻ വാർത്ത

ടാമ്പ സേക്രട്ട് ഹാര്‍ട്ട്‌ ക്നാനായ ദേവാലയത്തിന് പുതിയ പാരിഷ് കൗൺസിൽ കമ്മിറ്റി

ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ ഫോറാനാ കാതോലിക്ക ദേവാലയത്തിൽ 2026-2027 കാലയളവിലേക്കുള്ള പാരിഷ് കൗൺസിൽ പ്രതിനിധികളെ തെരഞ്ഞെടുത്തു. ഞായറാഴ്ച (Feb 8) ദേവാലയത്തിൽ വച്ച് ഇടവക വികാരി Fr. ജോസ് ആദോപ്പള്ളിയുടെ നേതൃത്വത്തിൽ ഏവരും സത്യപ്രതീജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

കിഷോർ വട്ടപ്പറമ്പിൽ, ബേബി മാക്കിൽ, ജോസ്മോൻ തത്തംകുളം, റെനിമോൻ പച്ചിലമാക്കിൽ എന്നിവരാണ് കൈക്കാരന്മാർ.

സ്റ്റീഫൻ തൊട്ടിയിൽ, സാബു കുന്നക്കാട്ടൂമലയിൽ, അനിത തെക്കനാട്ട്, ഷൈനി കിഴക്കനടിയിൽ, റെജി മഠത്തിലേട്ട്, അനിത ചെമ്മരപ്പള്ളി, സ്റ്റെബി വെളിമറ്റം, ജീവ പ്രാലേൽ, സ്റ്റീഫൻ തൊട്ടിയിൽ, തോമസ് ആക്കൽകൊട്ടാരം, സജിമോൻ പൂവത്തിങ്കൽ, മോളി ഒടിമുഴങ്ങായിൽ, റോബിൻ ചമ്പനിയിൽ , സിറിൽ തെക്കനാട്ട്, എബി മണലേൽ എന്നിവർ കൂടാരയോഗങ്ങളുടെ പ്രസിഡന്റ്‌മാരായും ബിൽഡിങ് ബോർഡിനെ പ്രതിനിധീകരിച്ചുകൊണ്ട് രാജീവ്‌ കൂട്ടുങ്കൽ, റെനിമോൻ ചെറുതാന്നി എന്നിവരും, മെൻസ് മിനിസ്ട്രിക്കു വേണ്ടി ജിമ്മി എരുമേലിക്കരയും വിമെൻസ് മിനിസ്ട്രിക്ക് വേണ്ടി സബീന പഴുക്കായിലും, ലീജിയൺ ഓഫ് മേരി പ്രതിനിധി ആൻസി മോഹൻ കണ്ണച്ചാംകുന്നേലും, പാസ്റ്ററൽ കൗൺസിലിനു വേണ്ടി സിജോയ് സിറിയക് പറപ്പള്ളി, ജിമ്മി കളപ്പുരയിൽ, ജീവ പ്രാലേൽ എന്നിവരും DRE ആയ സാലി കുളങ്ങരയും, visitation convent സുപ്പീരിയർ Sr.Sandra യും, യൂത്ത് മിനിസ്ട്രിക്കു വേണ്ടി എബിൻ തടത്തിലും ചേർന്നതാണ് ഈവർഷത്തെ പാരിഷ് കൗൺസിൽ.

പാരിഷ് കൗൺസിൽ സെക്രട്ടറിയായി സ്റ്റീഫൻ തൊട്ടിയിലും PRO ആയി റോബിൻ ചമ്പനിയിലിന്റെ നേതൃത്വത്തിൽ മീഡിയ ടീമും സ്ഥാനമേറ്റു.

പുതിയ ദേവാലയ നിർമാണത്തിന്റെ നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ഇതുവരെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കമ്മിറ്റിയിൽ നിലനിർത്തുക എന്ന നിർദേശം സ്വീകരിച്ച് കൈക്കാരൻമാരുൾപ്പെടെ പല കൂടാരയോഗ പ്രതിനിധികളും ഈ വർഷവും കമ്മിറ്റിയിൽ തുടരുകയാണ് ചെയ്തത്. ദേവാലയ നിർമാണത്തിൽ ഏവരുടെയും ഊർജിതമായ സഹകരണം വേണമെന്ന് ഈ അവസരത്തിൽ Fr. ജോസ് ആദോപ്പള്ളി ഓർമപ്പെടുത്തി.
പുതിയ കർമപദ്ധതികളുമായി പുരോഗമന ചിന്താഗതിയോടെ യുവജനങ്ങളെ മുൻനിറുത്തി ഇടവക സമൂഹം മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം ആശംസിച്ചു.

Report റോബിൻ ചമ്പനിയിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...