അമേരിക്കൻ വാർത്ത

ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഓഫ് അമേരിക്ക സോണൽ ഡയറക്ടർമാരെ തെരെഞ്ഞെടുത്തു; ഉദ്ഘാടനം 14ന്

ന്യൂ യോർക്ക് : കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ട്രൈ സ്റ്റേറ്റ്സിൽ കേരളീയമായ ആരാധന ക്രമത്തിലൂടെ ക്രൈസ്തവ വിശ്വാസവും മാനവികതയും പരിപോഷിപ്പിച്ചു പോരുന്ന ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഓഫ് അമേരിക്കയുടെ 2026 ലെ പ്രവർത്തന ഉദ്ഘാടനം സീറോ മലബാർ കാനഡ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ പിതാവ് നിർവ്വഹിക്കും. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 5.30 നാണ് ഉദ്ഘാടനം.

പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ ലോങ്ങ്‌ ഐലൻഡ് സെന്റ് മേരിസ് വികാരി റെവ.ഫാ. ജോൺസ്റ്റി തച്ചാറ, എൽമന്റ് മലങ്കര കത്തീഡ്രൽ വികാരി റെവ. ഫാ. നോബി അയ്യനേത്ത്‌, ബ്രൂക്‌ളിൻ സെന്റ് തോമസ് സിറോ മലബാർ മിഷൻ ഡയറക്ടർ റെവ. ഫാ. ജോണി ചെങ്ങളാൻ സി എം ഐ എന്നിവരും അതിഥികളായി പങ്കെടുത്ത് ആശംസകൾ അർപ്പിക്കും. ചടങ്ങിൽ ജോസഫ് മാത്യു ഇഞ്ചക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിക്ക് അധികാരം കൈമാറും.
മറ്റു സംഘടനകൾക്ക് മാർഗ്ഗദീപമായി ചാരിറ്റി പ്രവർത്തനത്തിലൂടെ ക്രിസ്തു സ്നേഹം പങ്കുവെക്കുന്ന ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ പ്രവർത്തന ഉദ്ഘാടനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് റോയ് ആന്റണി ട്രസ്റ്റീ ബോർഡ് ചെയർമാൻ ലിജോ ജോൺ എന്നിവർ അറിയിച്ചു .

സോണൽ ഡയറക്ടർമാരെ തെരെഞ്ഞെടുത്തു.
ന്യൂ യോർക്ക് , ന്യൂ ജേഴ്സി ,കണെക്ടിക്കട്ട് സ്റ്റേറ്റ് കളിൽ പ്രവർത്തന മണ്ഡലമുള്ളതും സീറോ മലബാർ സീറോ മലങ്കര ലാറ്റിൻ രൂപതാംഗങ്ങളുടെ ഏക സംയുക്ത കൂട്ടായ്മയുമായ ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ ആറ് സോണലുകളിൽ നിന്നുള്ള സോണൽ ഡയറക്ടർമാരെ പ്രസിഡന്റ് റോയ് ആന്റണിയുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ്‌ ഓഫ് ട്രസ്റ്റീയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിൽ തെരെഞ്ഞെടുത്തു.

ഷാജി സക്കറിയ , ഷൈജു കളത്തിൽ ,തോമസ് സാമൂൽ , ഫ്രാങ്ക്‌ളിൻ തോമസ് , ജോർജ് കരോട്ട്, സിസിലി പഴയമ്പള്ളിൽ , ജോസ് അഗസ്റ്റിൻ ഞാറാകുന്നേൽ, ബെൻ മാമ്മൻ, ജോഫ്രിൻ ജോസ്, ജോർജ്കുട്ടി,ബാബു ജോസഫ്, അലോഷ്യസ് അറുകാട്ടിൽ എന്നിവരെ തെരെഞ്ഞെടുത്തതായി സെക്രട്ടറി തോമസ് പ്രകാശ് അറിയിച്ചു .

നാളിതുവരെ ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ പ്രവർത്തനങ്ങൾക്ക് നിർലോഭമായ സഹകരണം നൽകിയ എല്ലാവരെയും ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുവാനുമായി സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നതായി പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കലും ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ആന്റോ വർക്കിയും അറിയിച്ചു .

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...