അമേരിക്കൻ വാർത്ത

ഡിട്രോയിറ്റ് മലയാളി അസോസിയേഷനു പുതുനേതൃത്വം

ഡിട്രോയിറ്റ്: മിഷിഗണിലെ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2026 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഡിസംബർ 13ന് നടന്ന വാർഷിക പൊതുയോഗത്തിൽ ഐക്യകണ്ഠമായാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ചീഫ് ഇലക്ഷൻ ഓഫിസറായി തിരഞ്ഞെടുപ്പ് പ്രക്രിയക്ക് മേൽനോട്ടം വഹിച്ചത് ബിഒടി ചെയർമാൻ സുദർശനകുറപ്പായിരുന്നു.

   ബോബി തോമസ് (പ്രസിഡന്റ്), രാജേഷ് നായർ (വൈസ് പ്രസിഡന്റ്), അശോക് ജോർഡൻ (ജനറൽ സെക്രട്ടറി), സദീപ് മുരളീധരൻ (ജോയിന്റ് സെക്രട്ടറി), ഓസ്ബോൺ ഡേവിഡ് (ട്രഷറർ), നാരായണൻ നമ്പൂതിരി (ജോയിന്റ് ട്രഷറർ) എന്നിവരാണ് ഈ വർഷം ഡിഎംഎയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. വിമൻസ് ഫോറം പ്രസിഡന്റായി സുമിനി ജോർഡനേയും,  സെക്രട്ടറിയായി ജയശ്രീ ബ്രിജേഷിനേയും തിരഞ്ഞെടുത്തു. യൂത്ത് ഫോറം ചെയർമാനായി മാധവ് നായരേയും,
വൈസ് ചെയർമാൻ ആയി മരിയ സ്കറിയയേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഡിഎംഎയുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി സുദർശന കുറുപ്പ് ,   വൈസ് ചെയർമാനായി രാജേഷ് കുട്ടി, സെക്രട്ടറിയായി സൈജൻ കണിയോടിക്കൽ, ബിജു ജോസഫ് (എക്സ് ഒഫീഷ്യോ) എന്നിവർ സേവനമനുഷ്ടിക്കുന്നു.

ഡിഎംഎയുടെ 2025- ലെ ക്രിസ്മസ് ആഘോഷമായ ഗ്ലോറിയായുടെ ഭാഗമായി നടത്തിയ ചടങ്ങിൽ ബിഒടി ചെയർമാൻ പുതിയ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. മലയാളികളുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ഏവർക്കും പ്രയോജനപ്രദമായ പല പുതിയ പദ്ധതികൾ വിഭാവന ചെയ്യുമെന്നും, മലയാള സമൂഹത്തിന്റെ ഉന്നമനമാണ് ഡിഎംഎയുടെ ലക്ഷ്യമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു. 

    സാമൂഹ്യ സേവനത്തിന്റെയും പരസ്പര സഹായത്തിന്റെയും സഹകരണത്തിന്റെയും 46 വർഷങ്ങൾ പിന്നിടുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ധനസമാഹരണാർഥം, മലയാള സിനിമയുടെ അഭിനയ ചക്രവർത്തിയും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ മോഹൻലാൽ, മനോജ് കെ ജയൻ, സ്റ്റീഫൻ ദേവസി എന്നിവർ നേതൃത്വം നൽകുന്ന കിലുക്കം- 25 എന്ന പരിപാടി ഏപ്രിൽ 25 -ന് ഡിട്രോയിറ്റ്  സെക്കൻ്റ് എബനേസർ ഓഡിറ്റോറിയത്തിൽ നടക്കും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...