അമേരിക്കൻ വാർത്ത

ഡാളസ് കൗബോയ്‌സിന് തിരിച്ചുവരാൻ കഠിനാധ്വാനം വേണം: ട്രോയ് ഐക്മാൻ

ഡാളസ്: 2025 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഡാളസ് കൗബോയ്‌സ് ടീം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കണമെന്ന് മുൻ ക്വാർട്ടർ ബാക്കും ഹാൾ ഓഫ് ഫേമറുമായ ട്രോയ് ഐക്മാൻ. സ്പോർട്സ് റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ടീമിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് മനസ്സ് തുറന്നത്.

നിരാശാജനകമായ സീസൺ: 2025 സീസണിൽ 7-9-1 എന്ന നിലയിൽ പ്ലേ ഓഫ് കാണാതെ പുറത്തായ കൗബോയ്‌സിന്റെ പ്രകടനം വലിയ തിരിച്ചടിയാണെന്ന് ഐക്മാൻ വിശേഷിപ്പിച്ചു.

 കോച്ച് ബ്രയാൻ ഷോട്ടൻഹൈമർ ടീമിനുള്ളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നോ എന്ന കാര്യത്തിൽ ഐക്മാൻ സംശയം പ്രകടിപ്പിച്ചു. പ്ലേ ഓഫിൽ എത്താത്ത ഒരു സീസണിനെ ഒരിക്കലും നല്ലതെന്ന് വിളിക്കാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ക്വാർട്ടർ ബാക്ക് ഡാക് പ്രെസ്കോട്ട് 17 മത്സരങ്ങളിലും കളിക്കുകയും മികച്ച ഫോമിലായിരിക്കുകയും ചെയ്തിട്ടും അത് മുതലാക്കാൻ ടീമിന് സാധിച്ചില്ല. 4,552 യാർഡുകളും 30 ടച്ച്‌ഡൗണുകളുമായി പ്രെസ്കോട്ട് തിളങ്ങിയ വർഷമായിരുന്നു ഇത്.

പ്രെസ്കോട്ടിന് എല്ലാ വർഷവും ഇതേപോലെ പരിരിക്കേൽക്കാതെ തുടരാനാകുമോ എന്നത് വെല്ലുവിളിയാണെന്നും, പ്രതിരോധ നിരയിലെ മാറ്റങ്ങൾ ടീമിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഐക്മാൻ പറഞ്ഞു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...