ചരമം

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.മുരളി (73) അന്തരിച്ചു. . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായിരുന്നു.

ദേവസ്വംബോർഡ് കോളേജിൽ അധ്യാപികയായ പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.

മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്.

1969-ൽ കെ.എസ്.യു. അംഗമായി പൊതുപ്രവർത്തനത്തിലേക്കെത്തി. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

1987-ൽ ഡൽഹിയിലെ ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്റർ, എം.ജി. സർവകലാശാലയിലെ ആദ്യ സെനറ്റ് അംഗം കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കെ.എസ്.ആർ.ടി.സി., കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയവയിൽ നേതൃസ്ഥാനത്തുണ്ടായിരുന്നു. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....

ചരമം

മറിയാമ്മ ജോസഫ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മാന്നാനം എടെന്തറത്ത്  കുടുംബാംഗവുമായ പരേതനായ  ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ   മറിയാമ്മ ജോസഫ്...