അമേരിക്കൻ വാർത്ത

ട്രൈസ്റ്റേറ്റ് മലയാളികളിൽ ആവേശം നിറച്ച് ‘കിലുക്കം 25’- മോഹൻലാൽ ലൈവ് ഷോ ഏപ്രിൽ 26ന് ന്യൂജഴ്‌സിയിൽ!

ന്യൂജഴ്‌സി: ട്രൈസ്റ്റേറ്റ് മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ലൈവ് ഷോ ‘കിലുക്കം 25’ ഏപ്രിൽ 26-ന് ന്യൂജേഴ്‌സിയിൽ അരങ്ങേറും. വിസ നടപടികൾ  പൂർത്തിയായതോടെ അണിയറപ്രവർത്തകർ  ഷോയുടെ ഒരുക്കങ്ങൾ ഊർജ്ജിതമാക്കി. 

ന്യൂജഴ്‌സി ലോഡിയിലെ ഫെലീഷ്യൻ കോളേജ് ഓഡിറ്റോറിയത്തിൽ  (FELICIAN COLLEGE 262 MAIN ST LODI, NJ07644)  26-ന് വൈകുന്നേരം 5 മണി മുതലാണ്   ഈ കലാവിരുന്ന് നടക്കുക.

ട്വിലൈറ്റ് മീഡിയ യുഎസ്എ , വിൻഡ്‌സർ ഹോം ലെൻഡിംഗുമായി  സഹകരിച്ചാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിക്കുന്നത്. ലാലേട്ടൻ എന്ന ഇതിഹാസ നടനെയും മലയാള സിനിമയുടെ സുവർണകാലത്തെയും  ആഘോഷിക്കുന്ന, സംഗീതവും നൃത്തവും നൊസ്റ്റാൾജിക് സിനിമാനുഭവങ്ങളും കോർത്തിണക്കിയുള്ള ഈ   അവിസ്മരണീയ സന്ധ്യയിൽ  സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസിയും സംഘവും അണിനിരക്കുന്നു. 

ഈ സായാഹ്നം ട്രൈസ്റ്റേറ്റ് മലയാളികൾക്ക്  ഒരു വലിയ ആഘോഷ വിരുന്നായിരിക്കുമെന്ന് സംഘാടകരെ പ്രതിനിധീകരിച്ച്  ഷിജോ പൗലൂസ്, ബൈജു വർഗീസ് എന്നിവർ അറിയിച്ചു.

ഗ്ലോബൽ കോലിഷൻ , സാജ് ഗ്രൂപ്പ്, ലിബിൻ ബേബി , ലിക്വർ ലാൻഡ്‌സ് , വെൽകെയർ വെൽത്  ബിൽഡേഴ്സ് എന്നിവരാണ് പരിപാടിയുടെ  പ്രധാന സ്പോൺസർമാർ.

ലൈവ് പെർഫോമൻസുകൾക്കൊപ്പം  സംഗീതവും നൃത്തവും അവിസ്മരണീയ അഭിനയ മുഹൂർത്തങ്ങളും സമ്മേളിക്കുന്ന ഗംഭീര കലാ വിരുന്നുകൾ പരിപാടിയെ അവിസ്മരണീയമാക്കും . 
നിങ്ങളുടെ ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക്  ചെയ്യൂ , ടിക്കറ്റുകൾ   ഓൺലൈനായി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും റിസർവേഷനും www.kilukkam2025.com സന്ദർശിക്കുക.

വിവരങ്ങൾക്ക് :
+1 (201) 238-9654 – ഷിജോ പൗലൂസ്
 +1 (914) 349-1559 – ബൈജു വർഗീസ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...