അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഏഷ്യയിലെ ഏറ്റവും കുറഞ്ഞ തീരുവ: ഇന്ത്യന്‍ കയറ്റുമതി മേഖല വന്‍ മുന്നേറ്റത്തിനൊരുങ്ങുന്നു

കൊച്ചി: യൂറോപ്യന്‍ യൂണിയന് പിന്നാലെ അമേരിക്കയുമായും സ്വതന്ത്ര വ്യാപാര കരാറില്‍ ധാരണയിലെത്തിയതോടെ ഇന്ത്യന്‍ കയറ്റുമതി മേഖല വന്‍ മുന്നേറ്റത്തിനൊരുങ്ങുന്നു. രാജ്യാന്തര വിപണിയില്‍ അതിശക്തമായ മത്സരം കാഴ്ചവെക്കാന്‍ പുതിയ സാഹചര്യം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ടെക്സ്റ്റൈയില്‍, പരവതാനികള്‍, ലെതര്‍, സമുദ്രോത്പന്നങ്ങള്‍, കയര്‍, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങള്‍, ജെം ആന്‍ഡ് ജുവലറി തുടങ്ങിയ മേഖലകളില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കരാര്‍ സഹായമാകും. ഇന്തോനേഷ്യ, ബംഗ്‌ളാദേശ്, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി ശക്തമായ മത്സരം കാഴ്ചവക്കാന്‍ ഇതോടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് കഴിയും.

ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പകരത്തീരുവയും പിഴത്തീരുവയും 50 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറയ്ക്കുമെന്നാണ് ഡോണാള്‍ഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയത്. ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷം തയ്യാറാക്കിയ യൂറോപ്യന്‍, അമേരിക്കന്‍ കരാറുകളുടെ കരുത്തില്‍ ലോകത്തിന്റെ ഉത്പാദന ഹബായി ഇന്ത്യയ്ക്ക് മാറാനാകുമെന്ന് നിക്ഷേപകര്‍ വിലയിരുത്തുന്നു. അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ ഗണ്യമായി കുറയ്ക്കാനും തീരുവ ഇതര തടസങ്ങള്‍ ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യ അംഗീകരിച്ചെന്നാണ് സൂചന. പ്രതിവര്‍ഷം 50,000 കോടി ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങുമെന്ന് ഉറപ്പ് നല്‍കിയെന്ന് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

പരമ്പരാഗത കയറ്റുമതിക്കാര്‍ക്ക് ആശ്വാസം

ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തീരുവയും റഷ്യന്‍ എണ്ണത്തീരുവയും നിലവില്‍ വന്നതിനു ശേഷം കേരളത്തിലെ പരമ്പരാഗത കയറ്റുമതി മേഖലകളായ കയര്‍, കശുവണ്ടി, സമുദ്രോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കനത്ത പ്രതിസന്ധിയിലാണ്. ട്രംപ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഈ മേഖല ശക്തമായി തിരിച്ചു കയറാനുള്ള ഒരുക്കത്തിലാണ്.

വിവിധ രാജ്യങ്ങളുടെ തീരുവ

ജപ്പാന്‍ 15 ശതമാനം

ഇന്ത്യ 18 ശതമാനം

കമ്പോഡിയ, തായ്‌ലന്‍ഡ്

പാക്കിസ്ഥാന്‍ 19 ശതമാനം

ബംഗ്‌ളാദേശ്, വിയറ്റ്നാം, 20 ശതമാനം

ശ്രീലങ്ക

ചൈന 34 ശതമാനം

കേരളത്തിന് വന്‍ നേട്ടം

സമുദ്രോത്പന്നങ്ങള്‍ പ്രധാന എതിരാളികളേക്കാള്‍ ഏഴ് ശതമാനം വിലക്കുറവില്‍ അമേരിക്കന്‍ വിപണിയില്‍ വില്‍ക്കാന്‍ കരാര്‍ കയറ്റുമതിക്കാര്‍ക്ക് അവസരമൊരുക്കും. ഡയമണ്ടുകള്‍ക്കും ഏഴ് ശതമാനം തീരുവ ലാഭമുണ്ടാകും. കാര്‍പ്പറ്റുകള്‍, വെള്ളി, സ്വര്‍ണം ആഭരണങ്ങള്‍, ബെഡ്ഷീറ്റുകള്‍, വസ്ത്രങ്ങള്‍, കയറ്റുപാ തുടങ്ങിയവയ്ക്കും മികച്ച നേട്ടമുണ്ടാകും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...