പ്രധാന വാർത്ത

മുംബൈയിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു; യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കി

മുംബൈ : മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ടാക്സിവേയിൽ വച്ച് വിമാനങ്ങളുടെ ചിറകുകളുടെ അഗ്രങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. എയർ ഇന്ത്യയുടെ മുംബൈ–കോയമ്പത്തൂർ വിമാനവും ഇൻഡിഗോയുടെ ഹൈദരാബാദ്–മുംബൈ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്.

പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ ചിറക് ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനത്തിന്റെ ചിറകിൽ ഇടിക്കുകയായിരുന്നു. സംഭവമുണ്ടാകുമ്പോൾ ഇരു വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ലെന്നാണ് വിവരം. യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം പുറപ്പെടുന്നത് വൈകുകയാണ്.

‘മുംബൈയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ഫ്ലൈറ്റ് എഐ2732 മറ്റൊരു വിമാനത്തിൽ ഇടിച്ചതിനാൽ പുറപ്പെടുന്നത് വൈകും. ഇരുവിമാനങ്ങളുടെയും ചിറകിന്റെ അഗ്രങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ എയർ ഇന്ത്യ വിമാനത്തിന് കേടുപാടുണ്ടായിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ വിമാനം നിലത്തിറക്കി സാങ്കേതിക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരെയും സുരക്ഷിതരായി തിരിച്ചിറക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കും.’–എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ഡിജിസിഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...