ചരമം

യുഎസിലുണ്ടായ വാഹനാപകടത്തിൽ മലയാളി ട്രക്ക് ഡ്രൈവർ മരിച്ചു

ലണ്ടൻ ഒൻ്റാരിയോ : യുഎസിലുണ്ടായ വാഹനാപകടത്തിൽ ലണ്ടൻ ഒൻ്റാരിയോ സ്വദേശി മലയാളി ട്രക്ക് ഡ്രൈവർ മരിച്ചു. മിനസോടയിലെ വിൻഡം ടൗൺഷിപ്പിലുള്ള മോവർ കൗണ്ടിയിലുണ്ടായ അപകടത്തിൽ ട്രക്ക് ഡ്രൈവർ തിരുവല്ല കല്ലൂപ്പാറ സ്വദേശി അജീഷ് തോമസാണ് (45) മരിച്ചത്.

ഇന്‍റർസ്റ്റേറ്റ് 90-ൽ പുലർച്ചെ 1:20 ഓടെയാണ് അപകടമുണ്ടായത്. ഒൻ്റാരിയോ കിച്ചനറിൽ നിന്നുള്ള 41 വയസ്സുള്ള ഗെമേഷ് ജോസഫ് ഓടിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജെമീഷ് ജോസഫിന് സാരമായി പരുക്കേറ്റതായും ഇയാളെ റോച്ചസ്റ്ററിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം വാഹനത്തിലുണ്ടായിരുന്ന അജീഷ് തോമസ് മരിച്ചതായി മോവർ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....