അന്താരാഷ്ട്ര വാർത്തകായികം

ജോക്കോയെ വീഴ്ത്തി ഓസ്ട്രേലിയൻ ഓപ്പൺ കിരീടമുയർത്തി അൽക്കരാസ്; 22-ാം വയസിൽ കരിയർ ഗ്രാൻഡ്സ്ലാം നേട്ടം

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം ചൂടി സ്‌പെയിന്റെ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസ്. ഗ്ലാമർ പോരാട്ടത്തിൽ സെർബിയയുടെ കരുത്തനായ എതിരാളി നൊവാക് ജോക്കോവിച്ചിനെ തകർത്താണ് ജയം. അൽക്കരാസിന്റെ കരിയറിലെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്. അജയ്യനായി തുടർന്ന ജോക്കോവിച്ചിന്റെ പടയോട്ടത്തിനും 25-ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന മോഹത്തിനുമാണ് അൽക്കരാസ് തടയിട്ടത്.

നാലു സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ടെന്നിസ് ഇതിഹാസത്തെ അൽക്കരാസ് കീഴടക്കിയത്. റോഡ് ലേവർ അരീനയിൽ നടന്ന ഫൈനലിൽ 2-6, 6-2, 6-3, 7-5 എന്ന സ്‌കോറിനാണ് ജയം. മത്സരം മൂന്ന് മണിക്കൂർ രണ്ട് മിനിറ്റ് നേരം നീണ്ടുനിന്നു.

ഇതോടെ നാല് ഗ്രാൻഡ് സ്ലാം കിരീടങ്ങളും നേടി എക്കാലത്തേയും ഏറ്റവും പ്രായംകുറഞ്ഞ കരിയർ ഗ്രാൻഡ് സ്ലാം വിജയി എന്ന ചരിത്രം അൽക്കരാസ് സ്വന്തമാക്കി. 24-ാം വയസ്സിൽ റാഫേൽ നദാൽ തീർത്ത റെക്കോഡാണ് മറികടന്നത്. 

അൽക്കരാസിന്റെ ഏഴാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. ഫൈനലിൽ ജോക്കോവിച്ച് മികച്ച പ്രകടനംതന്നെ നടത്തിയെങ്കിലും അൽക്കരാസിന്റെ മുന്നേറ്റത്തിന് മുന്നിൽ വീണു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...