കേരള വാർത്ത

മാരാമണ്‍ കണ്‍വെന്‍ഷന് മുന്നോടിയായി പരിസ്ഥിതി സന്ദേശ ജലയാനം

മാരാമണ്‍ : ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന് മുന്നോടിയായി കല്ലിശ്ശേരി കടവില്‍ മാളികയ്ക്ക് അടുത്തുള്ള കടവില്‍ നിന്നും ആരംഭിച്ച ജലയാനം മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി മാമ്മന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഉമയാറ്റുകര മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജാക്‌സണ്‍ ജോസഫ്, റവ. ജിജി വര്‍ഗീസ്, സുവി.തോമസ് മാത്യു, വിശ്വാസ സമൂഹം എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്.

കല്ലിശ്ശേരിയിലെയും, സമീപ ഇടവകകളില്‍ നിന്നുമുള്ള സ്ത്രീകള്‍ ചട്ടയും, മുണ്ടും, കസവ് നേരൃതും ധരിച്ച് കയ്യില്‍ ബൈബിളും, കുടയും, റാന്തല്‍ വിളക്കുമായും; പുരുഷന്മാര്‍ മുണ്ടും, ഷര്‍ട്ടും, തലയില്‍ തൊപ്പി പാളയും വെച്ച് പരമ്പരാഗത വേഷവിധാനത്തിലാണ് ഈ സന്ദേശയാത്രയില്‍ പങ്കെടുത്തത്.

പ്രകൃതിയെ സംരക്ഷിക്കൂ  ഭൂമിക്ക് കരുത്തേകൂ, നാം ശ്വസിച്ച വായുവും നാം കുടിച്ച വെള്ളവും സൃഷ്ടിജാല വൃന്ദവും ദൈവദാനം അല്ലയോ, മാനവന്റെ ജീവശക്തി വെള്ളവും ധരണിയും, ദൈവ സൃഷ്ടിയാം പ്രകൃതിയെ രക്ഷിക്കേണ്ടത് നമ്മുടെ കടമ, മണ്ണിനും മനുഷ്യനും മരങ്ങളാണ് സര്‍വ്വസ്വം… തുടങ്ങി നിരവധി സന്ദേശങ്ങള്‍ ഉയര്‍ത്തി ആയിരുന്നു രണ്ടു വള്ളങ്ങളിലായുള്ള  ഈ ജലയാത്ര.

പരിസ്ഥിതി സൗഹൃദ സന്ദേശവും, ഗതകാല സ്മരണയുമാണ് ഈ യാത്രയിലൂടെ  ഉദ്ദേശിക്കുന്നത്.

മാരാമണ്‍ കണ്‍വെന്‍ഷന്‍ പന്തലിന് സമീപം എത്തിയ സന്ദേശവാഹകരെ അഭിവന്ദ്യ ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ,റവ. എബി കെ ജോഷ്വാ, ആന്റോ ആന്റണി എം പി, മറ്റു വൈദികരും നിരവധി വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.

Report സജി പുല്ലാട്

 

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...