അമേരിക്കൻ വാർത്ത

ഡാളസിനെ ആവേശത്തിലാഴ്ത്തി സെനറ്റർ ജോൺ കോൺയൺ; ഭാരതീയ നിവാസിൽ പ്രവാസി സംഗമം

ഡാളസ്: 2026 മാർച്ച് 3-ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള  സെനറ്റർ ജോൺ കോൺയൺ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡാളസ് മെട്രോപ്ലെക്സിന്റെ ഹൃദയഭാഗത്തുള്ള ഭാരതീയ നിവാസ് ഗ്രാന്റ് ബാർ റൂമിൽ വിപുലമായ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു .ഈ ഒത്തുചേരലിനു ഡോ എ കെ മംഗോ  നേതൃത്വം നൽകി.

യുഎസിൽ നിയമപരമായി താമസിക്കുന്ന ഓരോ പൗരനും അർഹമായ എല്ലാ സംരക്ഷണവും സുരക്ഷയും നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് അമേരിക്കയിലെ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെനറ്റർ ജോൺ കോൺയൺ  ഓർമ്മിപ്പിച്ചു. ഇമിഗ്രേഷൻ വകുപ്പിന്റെ നിലവിലെ കെടുകാര്യസ്ഥതകൾ തിരുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സാമ്പത്തിക ലാഭത്തിനായി വാർത്തകൾ വളച്ചൊടിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ ഭീതി പടർത്തി വ്യൂവർഷിപ്പ് കൂട്ടുന്നതുമായ പ്രവണതകൾ അവസാനിപ്പിക്കണം.അദ്ദേഹം ആവശ്യപ്പെട്ടു

വിദ്യാർത്ഥി വിസയിലെ നിയന്ത്രണങ്ങൾ: വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വരുന്ന കുറവിനെക്കുറിച്ച് നോർത്ത് ടെക്സസ് യൂണിവേഴ്സിറ്റി ഡയറക്ടർ സംസാരിച്ചു. ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ യുഎസ് സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതിനാൽ, വരുംകാലങ്ങളിൽ ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളും ഇൻഷുറൻസ് നിരക്കുകളും യോഗത്തിൽ ചർച്ചാവിഷയമായി.

ഇന്ത്യയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് സെനറ്റർ വാചാലനായി. ടെക്സസിൽ നടന്ന ചരിത്രപരമായ ‘ഹൗഡി മോദി’ പരിപാടിയെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. തന്റെ പത്നി സാൻഡി കോൺയണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ജന്മദിനാശംസകൾ താൻ ഇന്നും സ്നേഹത്തോടെ ഓർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഷൈജു എബ്രഹാം , ബിജോയ് ബാബു , മാത്യു നൈനാൻ, തോമസ് വടക്കേമുറി, ചെറിയാൻ ചുരനാട്, ജോർജ് ജോസഫ് വിലങ്ങോലിൽ , അലക്സ് അലക്സാണ്ടർ, മാത്യു ഈറ്റൂപ്പ് , ഗോപാല പിള്ള , ഷാജി രാമപുരം, ജോജി ജോർജ്, സണ്ണി മാളിയേക്കൽ, പി. പി ചെറിയാൻ, സിജു വി ജോർജ്, അനശ്വരം മാമ്പിള്ളി തുടങ്ങിയ പ്രമുഖർ കേരള അസോസിയേഷൻ ഓഫ് ഡാളസ്, ലയൺസ് ക്ലബ് ഓഫ് ഡാളസ്, കേരള ലിറ്റററി സൊസൈറ്റി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് .വേൾഡ്  മലയാളി കൗൺസിൽ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളെ പ്രതിനിധികരിച്ചു   ചടങ്ങിൽ പങ്കെടുത്തു.

Report സണ്ണി മാളിയേക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...