അമേരിക്കൻ വാർത്ത

ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക(IPCNA) ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം

ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) യുടെ ചിക്കാഗോ ചാപ്റ്ററിന്റെ 2026-2027 കാലയളവിലേക്കുള്ള പുതിയ നേതൃത്വസംഘത്തെ തെരഞ്ഞെടുത്തു.

ചാപ്റ്ററിന്റെ തുടര്‍ച്ചയായ വളര്‍ച്ചയെയും മാധ്യമരംഗത്തെ പ്രതിബദ്ധതയെയും ശക്തിപ്പെടുത്തുന്ന ഒരു സുപ്രധാന ചുടവുവയ്പായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പ്രസിഡന്റ് പ്രസന്നന്‍ പിള്ള, സെക്രട്ടറി അലന്‍ ജോര്‍ജ്, ട്രഷറര്‍ അനിലാല്‍ ശ്രീനിവാസന്‍, വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, ജോയിന്റ് സെക്രട്ടറി റോസ് വടകര, ജോയിന്റ് ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍ എന്നിവരാണ്. ചാപ്റ്റര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി മുന്‍ പ്രസിഡന്റുമാരായ ബിജു സക്കറിയ, ബിജു കിഴക്കേക്കുറ്റ്, ശിവന്‍ മുഹമ്മ എന്നിവര്‍ പ്രവര്‍ത്തിക്കും.

ഡിസംബര്‍ 12-ന് ഇല്ലിനോയിയിലെ നൈല്‍സിലുള്ള മാജിക് പെപ്പര്‍ റെസ്റ്റോറന്റില്‍ ചേര്‍ന്ന ചാപ്റ്റര്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ ഔപചാരികമായി പൂര്‍ത്തിയാക്കിയത്. ചാപ്റ്റര്‍ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന യോഗത്തില്‍, മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവിയിലെ പ്രവര്‍ത്തനരൂപരേഖകളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും സജീവവും പ്രവര്‍ത്തനക്ഷമവുമായ ചാപ്റ്ററുകളിലൊന്നായി അറിയപ്പെടുന്ന IPCNA ചിക്കാഗോ ചാപ്റ്റര്‍, നിരവധി ശ്രദ്ധേയവും അഭിമാനകരവുമായ മാധ്യമ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് കൂടുതല്‍ മാധ്യമബന്ധിത പരിപാടികള്‍, പ്രൊഫഷ്ണല്‍ വികസന വര്‍ക്ക് ഷോപ്പുകള്‍, സമൂഹസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. മാധ്യമ നൈതികത പ്രോത്സാഹിപ്പിക്കുക, മാധ്യമ പ്രവര്‍ത്തകരില്‍ സഹകരണം വളര്‍ത്തുക, ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിക്കുക എന്നിവയാണ് ഈ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.


പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രസന്നന്‍ പിള്ള രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കൈരളി ടിവിയുടെ യു.എസ്. വീക്കിലി റൗണ്ട് അപ്പ് പ്രോഗ്രാമില്‍ ഹൈടെക് കോര്‍ണര്‍ എന്ന ടെക്‌നോളജി ന്യൂസ് പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടാണ് മാധ്യമരംഗത്ത് കടന്നുവരുന്നത്. ഇന്ത്യാ പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്ററിന്റെ തുടക്കം മുതല്‍ സജീവമായി നിരവധി ചുമതലകള്‍ കൈകാര്യം ചെയ്തിരുന്നു. ചിക്കാഗോ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ചിക്കാഗോയില്‍ വച്ച് നടന്ന നാല് മുന്‍ നാഷ്ണല്‍ പ്രസ്‌ക്ലബ് കോണ്‍ഫറെന്‍സുകളിലും പവര്‍ പോയിന്റ് പ്രസന്റേഷനും രജിസ്‌ട്രേഷനും കൈകാര്യം ചെയ്തിരുന്നു. നോര്‍ത്ത് സൗത്ത് ഫൗണ്ടേഷന്റെ ബോര്‍ഡ് മെമ്പര്‍, ചിക്കാഗോ സാഹിത്യവേദിയുടെ ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍, കെ.എച്ച്.എന്‍.എ.യുടെ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍, ലാന ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചിക്കാഗോ ചാപ്റ്ററിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി അലന്‍ ജോര്‍ജ് വിവിധ സന്നദ്ധ സംഘടനകളുടെ നടത്തിപ്പിലും മാധ്യമ സംബന്ധിയായ നിരവധി പദ്ധതികള്‍ നടപ്പാക്കിയതിലും ദീര്‍ഘകാലത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ്. അമേരിക്കയിലെ മാധ്യമമേഖലകളില്‍ സജീവ സാന്നിധ്യമായ അദ്ദേഹം, സിനിമാ നിര്‍മ്മാണത്തിലും സിനിമാ അധിഷ്ഠിത പത്രപ്രവര്‍ത്തനത്തിലും ശക്തമായ താല്‍പ്പര്യം പുലര്‍ത്തുന്ന വ്യക്തിയാണ്. ഹോളിവുഡില്‍ നിന്നുള്ള പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ സണ്ടാന്‍സ് ഫിലിം ഫെസ്റ്റിവല്‍, സൈന്‍ എക്‌സ്‌പോ, അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റ് തുടങ്ങിയ പ്രമുഖ ചലച്ചിത്ര മേളകളെക്കുറിച്ച് അദ്ദേഹം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊച്ചി തെവരയിലെ സേക്രഡ് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അലന്‍ ജോര്‍ജ് തന്റെ നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. കോളേജ് കാലഘട്ടത്തില്‍ വിവിധ സിനിമ-മാധ്യമ ക്ലബ്ബുകളുടെ സജീവ അംഗമായിരുന്ന അദ്ദേഹം, നിരവധി സിനിമാ-മാധ്യമ വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

2011-ല്‍ കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതിയിലെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായിരുന്ന അലന്‍ ജോര്‍ജ്, പിന്നീട് അമേരിക്കയിലും ചലച്ചിത്ര മേളകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇന്ത്യയില്‍ പഠിക്കുന്ന കാലത്ത് നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും നിര്‍മ്മിക്കുകയും വിവിധ സിനിമാപദ്ധതികളുമായി സഹകരിക്കുകയും ചെയ്തു.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ശേഷം അദ്ദേഹം തന്റെ പഠനം തുടരുകയും, വിവിധ ഇന്ത്യന്‍ ഐ.പി.ടി.വി. ചാനലുകള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഓണ്‍ലൈന്‍ സംപ്രേക്ഷണം സജ്ജമാക്കുന്നതില്‍ സാങ്കേതിക സഹായം നല്‍കുകയും ചെയ്തു.

2015-ല്‍ കൈരളി ടി.വി.യു.എ്.എ.യില്‍ ചേര്‍ന്ന അലന്‍ ജോര്‍ജ്, ചിക്കാഗോയില്‍ നിന്നുള്ള ഡെയ്റ്റണ്‍ എയര്‍ ഷോ, കമ്മ്യൂണിറ്റി വാര്‍ത്തകള്‍, വ്യത്യസ്തവും വിജ്ഞാനപ്രദവുമായ വിനോദ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സെഗ്മെന്റുകള്‍ അവതരിപ്പിച്ചു. 2016-ല്‍ ഏഷ്യാനെറ്റ് യു.എസ്.എ. ടീമില്‍ ചേര്‍ന്ന അദ്ദേഹം, കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗമായി ചിക്കാഗോയില്‍ നിന്ന് പ്രവര്‍ത്തനം തുടരുകയാണ്. നിലവില്‍ ചിക്കാഗോയിലുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പോസ്റ്റല്‍ സര്‍വീസിലും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

മാധ്യമരംഗത്തെ സംഭാവനകള്‍ക്ക് അംഗീകാരമായി അലന്‍ ജോര്‍ജിന് നിരവധി കമ്മ്യൂണിറ്റി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2022-ലെ IPCNA ബെസ്റ്റ് ക്യാമറമാന്‍ അവാര്‍ഡും, 2025-ല്‍ മാധ്യമമേഖലയിലെ സംഭാവനകള്‍ക്കായി ജോനാഥന്‍ ജോക്‌സണ്‍ നല്‍കുന്ന പ്രത്യേക കോണ്‍ഗ്രഷ്ണല്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അനിലാല്‍ ശ്രീനിവാസന്‍ 28 വര്‍ഷങ്ങളായി മാധ്യമ കലാസാംസ്‌കാരിക സാഹിത്യരംഗങ്ങളില്‍ സജീവമാണ്. കൈരളി ടി.വി.യു.എസ്.എ. യുടെ ആദ്യകാല ന്യൂസ് ആങ്കര്‍/ എഡിറ്റര്‍, IPCNA ചാപ്റ്റര്‍ സെക്രട്ടറി, ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ലാന) പ്രസിഡന്റ്, ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷ്ണല്‍ ചാപ്റ്റര്‍ പ്രസിഡന്റ് തുടങ്ങിയ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥ, യാത്രാക്കുറിപ്പുകള്‍, സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് OP-EDs തുടങ്ങിയവ എഴുതുന്നു. ദി ടെസ്റ്റമെന്റ്, സമയരഥം പിന്നോട്ട്, എന്നീ ഡോക്യൂമെന്ററികളും മനസ്സറിയാതെ എന്ന മിനി സിനിമയും എഴുതി സംവിധാനം ചെയ്തു.

അനിലാല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശിയാണ്. 5G/LTE മൊബൈല്‍ ടെക്‌നോളജി വിഭാഗത്തില്‍ സീനിയര്‍ എഞ്ചിനീയര്‍ ആയി 25 വര്‍ഷത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ്, ബിസിനസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി സാമൂഹിക-പൊതുപ്രവര്‍ത്ത രംഗത്ത് ശ്രദ്ധേയയായ സാന്നിധ്യമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തിലേക്ക് കടന്ന സാജു, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ സജീവ സാന്നിധ്യം കാഴ്ചവെച്ച് സാമൂഹിക-പൊതു പ്രവര്‍ത്തനങ്ങളില്‍ പരിചയം നേടി.

2000-ലെ കേരള പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ചരിത്രവിജയം നേടിയ സാജു, ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി ജനങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചു.

ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ശേഷവും പൊതുപ്രവര്‍ത്തനവും സാമൂഹിക ഇടപെടലുകളും തുടരുകയാണ്. ക്‌നാനായ സമുദായത്തിലും അമേരിക്കന്‍ മലയാളി സമൂഹത്തിനും വേണ്ടിയുള്ള വിവിധ സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിക്കുകയും, ‘ക്‌നാനായ വോയ്‌സ’്, പോലെയുള്ള ആഗോള മാധ്യമ സംരംഭങ്ങള്‍ ആരംഭിക്കുയും ചെയ്തു.

അമേരിക്കയിലെ പ്രമുഖ കമ്പനിയുടെ ധനകാര്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മലയാളി പ്രൊഫ്ഷണലാണ് സാജു കണ്ണമ്പള്ളി, യു.എസിലെ ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Liberaltax.com എന്ന സ്വന്തം ഫിനാന്‍സ് സര്‍വീസ് സ്ഥാപനവും അദ്ദേഹം നടത്തിവരുന്നു. ധനകാര്യ രംഗത്ത് തൊഴിലും സംരംഭകത്വവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന വ്യക്തിത്വമാണ് സാജു കണ്ണമ്പള്ളി.

ജോയിന്റ് സെക്രട്ടറി റോസ് വടകര മാധ്യമ-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. നിലവില്‍ ഫ്‌ളവേഴ്‌സ് യു.എസ്.എ. ചാനലില്‍ ന്യൂസ്/പ്രോഗ്രാം അവതാരകയായി പ്രവര്‍ത്തിക്കുന്നു. മുമ്പ് ഏഷ്യാനെറ്റ് ചാനലില്‍ ലൈഫ്& ഹെല്‍ത്ത് പരിപാടിയുടെ അവതാരകയായിരുന്നു. ഫോമ വിമന്‍സ് ഫോറത്തിന്റെ നിലവിലെ ചെയര്‍പേഴ്‌സണായ റോസ് മുമ്പും ഈ പദവി വഹിച്ചിരുന്നു. കൂടാതെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ് മെമ്പറായും വിമന്‍സ് ഫോറം ചെയര്‍പേഴ്‌സനായും  പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് യില്‍ വിവിധ കമ്മിറ്റി പദവികള്‍ വഹിച്ചു. ഇപ്പോള്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.

മാധ്യമങ്ങളും സംഘടനകളും മാത്രമല്ല, സഭാപ്രവര്‍ത്തനങ്ങളിലും റോസ് സജീവ സാന്നിധ്യം പുലര്‍ത്തുന്നു. കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി കുട്ടികള്‍ക്ക് ചിത്രകല പഠിപ്പിക്കുന്നതില്‍ സന്നദ്ധ സേവനം നടത്തുകയും ചെയ്യുന്നുണ്ട്.
ജോയിന്റ് ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍ ഫൊക്കാനയുടെ 2021-2023 കാലഘട്ടത്തില്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ മതസൗഹാര്‍ദ്ദ കോ-ഓര്‍ഡിനേറ്റര്‍, നാഷ്ണല്‍ കമ്മിറ്റി മെമ്പര്‍, അസോസിയേറ്റ് ട്രഷറര്‍, ട്രഷറര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, ഫൗണ്ടേഷന്‍ മെമ്പര്‍ എ്ന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 
ചിക്കാഗോയിലുള്ള മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് (രണ്ടു തവണ), ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍(രണ്ടു തവണ), ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ ജനറല്‍ സെക്രട്ടറി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ.ഇംഗ്ലീഷും, മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ.ഇംഗ്ലീഷും, സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റീട്ടെയില്‍ ഓപ്പറേഷനില്‍ എംബിഎയും നേടിയിട്ടുണ്ട്. ഐടി മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ചിക്കാഗോ സെന്റ് ജോര്‍ജ് പള്ളിയില്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. നിലവില്‍ നോര്‍ത്ത് അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര അതിരൂപതയുടെ പി.ആര്‍.ഓ.(PRO) ആയി വര്‍ഗീസ് പാലമലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

IPCNA ചിക്കാഗോ ചാപ്റ്ററിലെ മറ്റ് അംഗങ്ങള്‍ ഷാന മോഹന്‍, റോയ് മുളകുന്നം, അനില്‍ മറ്റത്തിക്കുന്നേല്‍, ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍, ഡൊമനിക് ചൊള്ളമ്പേല്‍, ജോര്‍ജ് ജോസഫ്, ജോയിച്ചന്‍ പുതുക്കുളം, റോമിയോ കാട്ടൂക്കാരന്‍, സജി ജേക്കബ് പണയപ്പറമ്പില്‍, സരിത മേനോന്‍, സിമി ജെസ്‌റ്റോ ജോസഫ് എന്നിവരാണ്.

Report അനില്‍ ആറന്മുള

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...