അമേരിക്കൻ വാർത്ത

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം ‘മാഗ്’ ആഘോഷ പൂര്‍വ്വം കൊണ്ടാടി

ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ [മാഗ്] ആസ്ഥാന മന്ദിരമായ കേരള ഹൗസില്‍ ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനം ആഘോഷപൂര്‍വം കൊണ്ടാടി.

അതിശീത കാലാവസ്ഥയിലുള്ള ശനിയാഴ്ച്ച രാവിലെ കേരള ഹൗസില്‍ എത്തി ചേര്‍ന്ന നൂറ് കണക്കിന് മാഗ് അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ജഡ്ജ് ജൂലി മാത്യു,അസ്സോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് അമേരിക്കന്‍ പതാക ഉയര്‍ത്തി.

അംഗങ്ങള്‍ ചേര്‍ന്ന് വിളിച്ച ‘ബോലൊ ഭാരത് മാതാ കി ജയ് ‘ മുദ്രാ വാക്യത്തോടെ  മാഗ് പ്രസിഡന്റ് റോയി മാത്യു ഭാരതത്തിന്റെ ത്രിവര്‍ണ്ണ ദേശീയ പതാക ഉയര്‍ത്തി.

തുടര്‍ന്ന് മാഗ് ഹാളില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ മുഖ്യാതിഥികളെയും അര്‍ജ്ജുന അവാര്‍ഡ് ജേതാവും പ്രശസ്ത നീന്തല്‍ താരവുമായ  വില്‍സണ്‍ ചെറിയാന്‍ റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി. 43 വര്‍ഷത്തെ തന്റെ ഇന്ത്യന്‍ റെയില്‍വേ ജീവിതത്തില്‍ റിപ്പബ്ലിക് ,സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഏറ്റവും പ്രാധാന്യത്തോടെ കൊണ്ടാടിയ സന്ദര്‍ഭങ്ങളും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീര ചരമം പ്രാപിച്ച ധീര ദേശാഭിമാനികളെയും അദ്ദേഹം സ്മരിച്ചു.

മാഗ് പ്രസിഡന്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യ, ജഡ്ജ് ജൂലി മാത്യു, അസ്സോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നില്‍, ഐപിസിഎന്‍എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി ജീമോന്‍ റാന്നി, മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മാഗ് സെക്രട്ടറി വിനോദ് ചെറിയാന്‍ സ്വാഗതവും ട്രഷറര്‍ സുനില്‍ തങ്കപ്പന്‍ കൃതജ്ഞതയും പറഞ്ഞു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അനിലാ സന്ദീപ് എംസിയായി പരിപാടികള്‍ ഏകോപിപ്പിച്ചു.

മാഗ് ബി.ഒ.ഡി അംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് ആലപിച്ച ദേശഭക്തി ഗാനം ഹാളില്‍ നിറഞ്ഞിരുന്ന കാണികളില്‍ ദേശ സ്‌നേഹത്തിന്റെ അലകള്‍ ഉണര്‍ത്തി.

ക്രിസ്റ്റല്‍ ടെന്നീസണും ഗീതാഞ്ജലിയും ഒന്നിച്ചുള്ള പേട്രിയോട്ടിക്ക് ഡാന്‍സ് കാണികളില്‍ വിസ്മയം ഉളവാക്കി.

ഹൂസ്റ്റണിലെ വിവിധ സംഘടനകളെ  പ്രതിനിധീകരിച്ച് കമ്മ്യൂണിറ്റി  നേതാക്കളും മാഗിന്റെ മുന്‍കാല ഭാരവാഹികളും അടങ്ങുന്ന വന്‍ജനാവലി പങ്കെടുത്തു.

വൈസ് പ്രസിഡന്റ് ഷിനു ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സന്തോഷ് ആറ്റുപുറം, ജോയിന്റ് ട്രഷറര്‍ ജീവന്‍ സൈമണ്‍, പി.ആര്‍.ഒ സുബിന്‍ ബാലകൃഷ്ണന്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മെമ്പേഴ്സ് ആയ ജിന്‍സ് മാത്യു,സാജന്‍ ജോണ്‍, ബനീജ്ഞ ചെറു, ബിജു ശിവന്‍, ഡെന്നീസ് മാത്യു, അമ്പിളി ആന്റണി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങിന് ശേഷം ലഘു ഭക്ഷണവും ഉണ്ടായിരുന്നു

Report ജീമോന്‍ റാന്നി – ജിന്‍സ് മാത്യു ടീം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...