ചരമം

എബ്രഹാം മണലൂർ (മോനിച്ചൻ) ഡാലസിൽ അന്തരിച്ചു

ഡാലസ്: തിരുവല്ലാ തടിയൂർ മണലൂർ കുടുംബാംഗം എബ്രഹാം ജോൺ മണലൂർ (മോനിച്ചൻ 85) ഡാലസിൽ അന്തരിച്ചു.

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യക്കാല സഭാ കൗൺസിൽ അംഗവും, ഡാലസിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനും, റിയൽ  എസ്റ്റേറ്റ് , സ്റ്റോക്ക് ബ്രോക്കറേജ് തുടങ്ങിയ ബിസിനസ് രംഗത്തെ അതികായകനും ആയിരുന്നു.

കോഴഞ്ചേരി തെക്കേമല മേലകത്ത് കുടുംബാംഗം ഏലിയാമ്മ മണലൂർ ആണ് സഹധർമ്മിണി. മക്കൾ: എലിസബേത്ത് എബ്രഹാം (മർഫി സിറ്റി പ്രോ ടേം മേയർ), ഡോ. റെയ്ച്ചൽ തോമസ് (ചിൽഡ്രൻസ് ഹോസ്പിറ്റൽ, പ്ലാനോ), ജോൺ മണലൂർ ( ഐ.ടി പ്രൊഫഷണൽ).

മരുമക്കൾ: റെനി എബ്രഹാം (മൈക്രോ സോഫ്റ്റ്), റവ. റോയ് തോമസ് ( വികാർ, സെന്റ്.ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഡാലസ് ), ഡോ.ജിജി മണലൂർ (ഒപ്റ്റോമെട്രിസ്റ്റ് ).

കൊച്ചുമക്കൾ: ജെസിക്ക, ഹാന്ന, ഐസയ , ഫെയിത്ത്, ജെറമയ, സെറിന, ഈവ, ജോണി.

പൊതുദർശനം ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഡാലസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ (3760,14th St, Plano, Tx 75074).

സംസ്കാരം ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

Report ഷാജി രാമപുരം

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....