അമേരിക്കൻ വാർത്ത

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോസ് മണക്കാട്ട് അഭിനന്ദിച്ചു

ചിക്കാഗോ : ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച മഹാനടൻ ശ്രീ മോഹൻലാലിനെ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോസ് മണക്കാട്ട് നേരിട്ട് സന്ദർശിച്ച് അഭിനന്ദിച്ചു. എറണാകുളത്തുള്ള മോഹൻലാലിന്റെ വസതിയിലെത്തിയാണ് അദ്ദേഹം ഈ ആദരവ് അറിയിച്ചത്.നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ ജോസ് മണക്കാട്ട് വിശദീകരിക്കുകയും സംഘടനയുടെ എല്ലാ അംഗങ്ങളുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും മോഹൻലാലിന് കൈമാറുകയും ചെയ്തു.ചിക്കാഗോ മലയാളി സമൂഹത്തിന്റെ സ്‌നേഹവും അഭിമാനവും ഏറ്റുവാങ്ങിയ മോഹൻലാൽ, അസോസിയേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സംഘടനയ്ക്ക് തന്റെ എല്ലാ ആശംസകളും അറിയിക്കുകയും ചെയ്തു.ഒരു മണിക്കൂറോളം നീണ്ട സൗഹൃദ സംഭാഷണത്തിൽ ,മോഹൻലാൽ നാളിതു വരെ മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളെ ശ്രീ ജോസ് മണക്കാട്ട് പ്രകീർത്തിക്കുകയും അദ്ദേഹത്തിന് ഹൃദയപൂർവ്വമായ ആശംസകൾ അറിയിക്കുകയും ചെയ്തു.കൂടിക്കാഴ്ചയ്ക്ക് ശേഷം, അമേരിക്കയിലേക്ക് മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിച്ചതായി ശ്രീ ജോസ് മണക്കാട്ട് അറിയിച്ചു.ഈ സൗഹൃദപരമായ കൂടിക്കാഴ്ച മലയാളി സമൂഹത്തിനും ചലച്ചിത്രലോകത്തിനും ചിക്കാഗോ മലയാളി അസോസിയേഷനും ഒരുപോലെ അഭിമാനകരമായ ഒരു നിമിഷമായി മാറി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...