ശാസ്ത്രീയം

ജലത്തി​ന്റെ ഉ​റ​വി​ടം; പു​തി​യ തി​രു​ത്തു​മാ​യി നാ​സ

ഭൂ​മി​യി​ൽ ജലം എ​വി​ടെ​നി​ന്നു​വ​ന്നു​വെ​ന്ന സ​മ​സ്യ​യി​ലേ​ക്ക് വെ​ളി​ച്ച​മ​ടി​ക്കു​ന്ന പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി നാ​സ. അ​പ്പോ​ളോ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​യി​ൽനി​ന്ന് കൊ​ണ്ടു​വ​ന്ന മ​ണ്ണി​ൽ​നി​ന്നാ​ണ് ഭൂ​മി​യി​ലെ ജ​ല​ത്തെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യ​തെ​ന്ന് നാ​സ പ​റ​യു​ന്നു. ഉ​ൽ​ക്ക ച​ന്ദ്ര​നി​ൽ പ​തി​ച്ച​തി​ന്റെ ആ​ഘാ​ത​വും അ​വി​ടെ നി​ന്ന് ഭൂ​മി​യി​ലെ​ത്തി​യ​തും സം​ബ​ന്ധി​ച്ചാ​ണ് പ​ഠ​നം.

പ്ര​പ​ഞ്ച​ത്തി​ൽ ജല​ത്തി​ന്റെ സാ​ന്നി​ധ്യം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ ഉ​ൽ​ക്ക​ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​യി​രു​ന്നു, സൗ​ര​സം​വി​ധാ​ന​ത്തി​ന്റെ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. ഭൂ​മി​യി​ലെ സ​മു​ദ്ര​ങ്ങ​ളി​ൽ ജലം നി​റ​ഞ്ഞ​ത് ഇ​ത്ത​രം ഉ​ൽ​ക്കാ​പ​ത​നം മൂ​ല​മാ​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​മാ​ണ് നാ​സ ത​ള്ളി​പ്പ​റ​യു​ന്ന​ത്.

ഹ്യൂ​സ്റ്റ​ണി​ലെ നാ​സ​യു​ടെ ജോ​ൺ​സ​ൺ സ്​​പേ​സ് ​സെ​ന്റ​ർ ആ​ൻ​ഡ് പ്ലാ​ന​റ്റ​റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണി​ത് പ​റ​യു​ന്ന​ത്. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ പൊ​ടി​പി​ടി​ച്ച പാ​റ​ക്കെ​ട്ടു​ക​ളാ​ലു​ള്ള ആ​വ​ര​ണ​ത്തെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യാ​ണ് അ​വ​ർ പു​തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. അ​താ​യ​ത്, ഭൂ​മി​യെ അ​പേ​ക്ഷി​ച്ച് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ഈ ​ആ​വ​ര​ണ​ത്തി​ന് കോ​ടി​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്നും ജ​ല​സാ​ന്നി​ധ്യ​മ​ട​ക്ക​മു​ള്ള പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും അ​തി​ൽ ഉ​ത്ത​ര​മു​ണ്ടാ​കാ​മെ​ന്നു​മാ​ണ് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കോക്രോച്ച് പാർട്ടിയുടെ സമരം: നിരീക്ഷണത്തിന് മെറ്റാ ഗ്ലാസുമായി ഡൽഹി പോലീസ് 

നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധ സമരം നിരീക്ഷിക്കാൻ ഡൽഹി പോലീസ് മെറ്റ ഗ്ലാസും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

എഐ വികസനം തടയരുത്; അഞ്ചു വർഷത്തിനുള്ളിൽ എഐ മനുഷ്യബുദ്ധിയെ മറികടക്കുമെന്ന് ഇലോൺ മസ്ക് 

നിർമിതബുദ്ധിയ്ക്ക് തടയിടാൻ മനുഷ്യർ ശ്രമിക്കരുതെന്ന് ശതകോടീശ്വര വ്യവസായിയും എക്സ് എഐ സ്ഥാപകനുമായ ഇലോൺ മസ്ക്. ദി...

പ്രധാന വാർത്തശാസ്ത്രീയം

വാട്സാപ്പിൽ ഇനി പിഡിഎഫ് എഡിറ്റ് ചെയ്യാം; പുതിയ അപ്ഡേറ്റുമായി അഡോബി

വാട്സാപ്പിലൂടെ പങ്കുവെക്കപ്പെടുന്ന പിഡിഎഫ് ഫയലുകൾ ഇനി വാട്സാപ്പിൽനിന്ന് പുറത്തുപോകാതെതന്നെ എളുപ്പത്തിൽ എഡിറ്റ് ചെയ്യാം. വാട്സാപ്പ് വെബ്ബിലും...

അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കഥ മെനയാൻ ഇനി ഭാവന വേണ്ട എഐ മതി; മാതാപിതാക്കൾക്കായി സ്റ്റോറികിറ്റ് എഐ ആപ്പ് അവതരിപ്പിച്ച് മെറ്റ

കുട്ടികൾ ഉറങ്ങുമ്പോൾ കഥകൾ പറഞ്ഞു കൊടുക്കാൻ ഇനി സ്വന്തമായി ഭാവനയോ ആശയങ്ങളോ വേണമെന്നില്ല. ഇതിനായി ആർട്ടിഫിഷ്യൽ...