ശാസ്ത്രീയം

രക്താർബുദം മുതിർന്നവരിലും കുട്ടികളിലും വ്യത്യസ്തമാകുന്നതെങ്ങനെ? ആർക്കാണ് ചികിത്സ കൂടുതൽ ഫലപ്രദമാവുക?

രക്തത്തെയും മജ്ജയെയും ബാധിക്കുന്ന കാൻസറാണ് രക്താർബുദം അല്ലെങ്കിൽ ലുക്കീമിയ. ആരോഗ്യമുള്ള രക്ത കോശങ്ങൾക്ക് പകരം അസാധാരണമായ അളവിൽ ശ്വേത രക്താണുക്കൾ മജ്ജയിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്.

ശ്വേത രക്താണുക്കൾ മിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നതു മൂലം വേഗം ക്ഷീണിതരാകവുകയും രോഗബാധിതകരാവുകയും ചെയ്യുന്നു. രക്താർബുദം പ്രകടമായ ലക്ഷണം കാണിക്കാറില്ല പലപ്പോഴും. മാത്രമല്ല, രക്തം എത്തുന്ന ശരീരത്തിലെ എല്ലാ ഭാഗത്തും വേഗം കാൻസർ കോശങ്ങൾ പടരുകയും ചെയ്യും.

1990നും 2019നും ഇടയിലുള്ള കണക്കുകൾ പറയുന്നത് ഇക്കാലയളവിൽ ആളുകൾക്ക് പിടിപെട്ട മാരക രോഗങ്ങളിൽ ആറാം സ്ഥാനത്താണ് രക്താർബുദം ഉള്ളത്. മുതിർന്നവരിലും കുട്ടികളിലും രക്താർബുദം വ്യത്യസ്ത രീതിയിലാണ് പെരുമാറുന്നത്. കുട്ടികളിൽ സാധാരണയായി അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ആണ് കണ്ടുവരുന്നത്. മുതിർന്നവരിൽ അക്യൂട്ട് മൊലോയ്ഡ് ലുക്കീമിയയോ അവയുടെ വക ഭേദഗങ്ങളോ. ഇവ വളര മന്ദഗതിയിൽ പടർന്നു കയറുന്നതാണെങ്കിലും ചികിത്സിക്കാൻ ബുദ്ധിമുട്ടാണ്. ഇരുകൂട്ടരിലെയും ജനിതക പരിവർത്തനം വ്യത്യസ്തമാണ്.

കുട്ടികളിലെയും മുതിർന്നവരിലും രക്താർബുദത്തിൽത്സ ചികിത്സാ ഫലം വ്യത്യസ്തമായിരിക്കും. അതിൽ പ്രായം ഒരു പ്രധാന ഘടകമാണെന്ന് ഓങ്കോളജിസ്റ്റ് ആഷിഷ് ബക്ഷി പറയുന്നു. കുട്ടികളിൽ കാണപ്പെടുന്ന ETV6-RUNXI ഫ്യൂഷൻ കേസുകളിലാണ് ചികിത്സാ വിജയം കൂടുതൽ സാധ്യമാകുന്നത്. അതേ സമയം മുതിർന്നവരിൽ കാണുന്ന ഫിലാഡൽഫി ക്രോമസോം ചികിത്സ സങ്കീർണമാക്കുന്നു.

കുട്ടികളിൽ കീമോതെറാപ്പി മുതിർന്നവരെ അപേക്ഷിച്ച് വളരെ ഫലപ്രദമാണ്. ചികിത്സക്കുപയോഗിക്കുന്ന പ്രധാനപ്പെട്ട മരുന്നായ അസ്പാരജിനസ് കുട്ടികളിൽ വളരെ വേഗം ഫലിക്കും. അതേ സമയം മുതിർന്നവരിൽ ഇത് വലിയ രീതിയിൽ പാർശ്വ ഫലങ്ങൾ ഉണ്ടാക്കും. പ്രത്യേകിച്ച് മറ്റ് പല രോഗങ്ങളും ഉള്ളതുകൊണ്ട്.

സാമൂഹിക മാനസിക ഘടകങ്ങളും കാൻസർ ചികിത്സയിൽ നിർണായകമാണ്. മുതിർന്നവരിൽ തൊഴിൽ, ജീവിതം തുടങ്ങിയവയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നു വരും. ഇത് അവരെ മാനസിക സംഘർഷത്തിലാക്കുകയും ചികിത്സയെ ബാധിക്കുകയും ചെയ്യും.

Related Articles

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...

കൗതുകങ്ങൾശാസ്ത്രീയം

മരുന്നുകളില്ല, ഡോക്ടർമാരുടെ നിർദ്ദേശങ്ങളില്ല; 111-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നു,​ രഹസ്യം പങ്കുവച്ച് വയോധിക

ബെ‌യ്ജിംഗ്: നൂറിലധികം വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് ചൈനയിലെ 111 കാരിയായ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയംസിനിമ

ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച് എസ്തർ അനിൽ

‘ദൃശ്യം’ സിനിമയിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരം എസ്തർ അനിൽ, കെനിയൻ യാത്രാ ചിത്രങ്ങൾ പങ്കുവച്ചു....

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയം

മരുന്ന് ഡപ്പികളിൽ കാണുന്ന സിലിക്ക ജെൽ കൊടും വിഷമാണോ? അത് കഴിക്കുന്നത് അപകടമോ?

ഡപ്പിയിലുള്ള മരുന്നുകൾ വാങ്ങുമ്പോഴോ പുതിയ പാക്ക് ചെയ്‌ത വസ്‌ത്രമോ ബാഗോ ഷൂസോ ഒക്കെ വാങ്ങുമ്പോഴോ അതിനുള്ളിൽ...