‘ദൃശ്യം’ സിനിമയിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരം എസ്തർ അനിൽ, കെനിയൻ യാത്രാ ചിത്രങ്ങൾ പങ്കുവച്ചു. ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച താരം, കെനിയയെ ‘മാന്ത്രികത നിറഞ്ഞ പ്രകൃതി’ എന്നാണ് വിശേഷിപ്പിച്ചത്.
ആഫ്രിക്കൻ പുൽമേടുകളിലൂടെ ഒരു തുറന്ന ജീപ്പിൽ സഞ്ചരിക്കുമ്പോൾ, ഏതാനും അടി അകലെ ഒരു സിംഹം ഗാംഭീര്യത്തോടെ നടന്നുനീങ്ങുന്നത് കാണുന്നത് സങ്കൽപ്പിച്ചു നോക്കൂ! വന്യജീവി പ്രേമികളുടെയും സഞ്ചാരികളുടെയും സ്വപ്നഭൂമിയായ കെനിയയിലെ മസായ് മാരനൽകുന്ന അനുഭവം വാക്കുകൾക്കതീതമാണ്.

പ്രധാന കാഴ്ചകളും അനുഭവങ്ങളും
ദി ഗ്രേറ്റ് മൈഗ്രേഷൻ
ലക്ഷക്കണക്കിന് കുതിരമാനുകളും (ണശഹറലയലലേെ) വരി വരയൻ കുതിരകളും മാര നദി മുറിച്ചുകടക്കുന്ന കാഴ്ച പ്രകൃതിയിലെ ഏറ്റവും വലിയ അദ്ഭുതങ്ങളിലൊന്നാണ്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഈ കൂട്ടപ്പലായനം നടക്കുന്നത്.
ബിഗ് ഫൈവ് : സിംഹം, പുള്ളിപ്പുലി, ആന, കാട്ടുപോത്ത്, കാണ്ടാമൃഗം എന്നിവയെ ഒരേ മേച്ചിൽപ്പുറത്ത് അടുത്തു കാണാനുള്ള അപൂർവ്വ അവസരം മസായ് മാര ഒരുക്കുന്നു. മസായ് ഗ്രാമസന്ദർശനം: പരമ്പരാഗത വസ്ത്രധാരണവും വ്യത്യസ്തമായ ജീവിതരീതിയും പിന്തുടരുന്ന മസായ് ഗോത്രവർഗ്ഗക്കാരുടെ ഗ്രാമങ്ങൾ സന്ദർശിക്കാനും അവരുടെ സംസ്‌കാരം അടുത്തറിയാനും അവസരമുണ്ട്.
ഹോട്ട് എയർ ബലൂൺ സഫാരി : അതിരാവിലെ പുൽമേടുകൾക്ക് മുകളിലൂടെ ബലൂണിൽ പറന്നുയർന്ന് ആഫ്രിക്കൻ സൂര്യോദയവും വന്യമൃഗങ്ങളുടെ കൂട്ടങ്ങളും കാണുന്ന അനുഭവം വേറെ തന്നെയാണ്.
യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സന്ദർശിക്കാൻ മികച്ച സമയംജൂലൈ – ഒക്ടോബർ (മൈഗ്രേഷൻ കാണാം)
എത്തിച്ചേരാൻനെയ്‌റോബിയിലെ ജോമോ കെന്യാറ്റ എയർപോർട്ടിൽ ഇറങ്ങി റോഡ് മാർഗ്ഗമോ ലൈറ്റ് എയർക്രാഫ്റ്റ് വഴിയോ എത്താാം. ഇന്ത്യക്കാർക്ക് വിസയ്ക്ക് പകരം ലഠഅ (ഋഹലരേൃീിശര ഠൃമ്‌ലഹ അൗവേീൃശ്വമശേീി) മതിയാകും. ആരോഗ്യ സുരക്ഷയെല്ലോ ഫീവർ വാക്‌സീൻ യാത്രയ്ക്ക് 10 ദിവസം മുൻപെങ്കിലും നിർബന്ധമായും എടുക്കണം. കുറഞ്ഞത് 34 ദിവസങ്ങൾ മസായ് മാരയിൽ ചെലവഴിക്കുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്യേണ്ടത്. മസായ് മാരയ്ക്ക് പുറമെ നകുരു തടാകവും അംബോസെലിയും കെനിയൻ യാത്രയിൽ ഉൾപ്പെടുത്താവുന്നതാണ്.





