സിനിമ

‘നിന്റെ ശരീരം കാണണം’, ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്

തുടക്കകാലത്ത് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഐശ്വര്യ രാജേഷ്. തനിക്ക് ധരിക്കാൻ അടിവസ്ത്രം തരികയും ശരീരം കാണിക്കണമെന്ന് ഫോട്ടോഗ്രാഫറുടെ പേര് വെളിപ്പെടുത്താതെ ഒരു യുട്യൂബർക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ രാജേഷ് പറഞ്ഞു.

‘ഞാൻ അന്ന് ചെറുപ്പമായിരുന്നു. സഹോദരന്റെ കൂടെയാണ് പോയത്. ഫോട്ടോഗ്രാഫർ അവനോട് പുറത്തിരിക്കാൻ പറഞ്ഞു. ശേഷം എന്നെ മാത്രം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് ധരിക്കാൻ അടിവസ്ത്രങ്ങൾ നൽകി. അയാളുടെ മുന്നിൽ വച്ച് തന്നെ മാറാൻ പറഞ്ഞു.

എനിക്ക് നിന്റെ ശരീരം കാണണം എന്നാണ് അയാൾ പറഞ്ഞത്. ആ പ്രായത്തിൽ എങ്ങനെയാണ് ഇൻഡസ്ട്രിയിൽ കാര്യങ്ങൾ നടക്കുന്നതെന്ന് മനസിലാക്കാനുള്ള അറിവുണ്ടാകില്ല.വേണ്ടത്ര അറിവില്ലായിരുന്നു. ഇവിടെ കാര്യങ്ങൾ അങ്ങനെയായിരിക്കുമെന്ന് ഞാൻ കരുതി. ഏതാണ്ട് ഞാൻ തയ്യാറാവുകയും ചെയ്തു. അയാൾ അഞ്ച് മിനിറ്റ് കൂടി സംസാരിച്ചിരുന്നെങ്കിൽ ഞാൻ അതിന് തയ്യാറാകുമായിരുന്നു. പക്ഷേ എനിക്ക് എന്തോ പന്തികേട് തോന്നി. പിന്നാലെ സഹോദരനോട് സമ്മതം വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞ്മു റിയിൽ നിന്നും ഇറങ്ങിപ്പോന്നു. ഈ സംഭവം ഒരിക്കലും സഹോദരനോട് പറഞ്ഞിട്ടില്ല,’ ഐശ്വര്യ രാജേഷ് പറഞ്ഞു.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ആരാധകർ ഏറെയുള്ള നടിയാണ് ഐശ്വര്യ രാജേഷ്. ദുൽഖർ സൽമാന്റെ നായികയായി ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ രാജേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് സഖാവ്, പുലിമട, അജയന്റെ രണ്ടാം മോഷണം, ഹേർ എന്നീ ചിത്രങ്ങളിലും മലയാളത്തിൽ അഭിനയിച്ചു.മദ്രാസിൽ തെലുങ്ക് കുടുംബത്തിൽ ആണ് ജനനം. പിതാവ് രാജേഷ് തെലുങ്കിൽ നടനായിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...