കേരള വാർത്തസിനിമ

ശതാഭിഷേക നിറവിൽ പദ്മശ്രീ, നാട്യജീവിതത്തിനു ലഭിച്ച പുരസ്കാരം; വൈകിയിട്ടില്ലെന്ന് കലാമണ്ഡലം വിമലാ മേനോൻ

തിരുവനന്തപുരം: ശതാഭിഷേകനിറവിലെത്തിയ കലാമണ്ഡലം വിമലാ മേനോന് ദീർഘകാലത്തെ നാട്യജീവിതത്തിന് കാലം നൽകിയതാണ് പദ്മശ്രീ പുരസ്‌കാരം. ‘ഒട്ടും വൈകിയിട്ടില്ല, പ്രതീക്ഷിച്ചിരുന്നു, പദ്മശ്രീ ലഭിച്ചതിൽ സന്തോഷം’- പ്രശസ്ത മോഹിനിയാട്ട നർത്തകിയും അധ്യാപികയുമായ കലാമണ്ഡലം വിമലാ മേനോൻ പറഞ്ഞു. ശാസ്തമംഗലം പൈപ്പിൻമൂട് മൂലയിൽ ലെയ്‌ൻ കൃഷ്ണശ്രീയിൽ ഞായറാഴ്ച വൈകീട്ടാണ്‌ ഈ സന്തോഷവാർത്തയെത്തിയത്.

തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ വിമലാ മേനോന് സംഗീതവും നൃത്തവും ജന്മദത്തമായിരുന്നു. കലാമണ്ഡലത്തിലെ പഠനം ആ നൃത്തമികവിനു പൂർണത നൽകി. മോഹിനിയാട്ടത്തിന്റെ പരമ്പരാഗത ശൈലി നൃത്തവേദിയിൽ ജനപ്രിയമാക്കിയ ബഹുമതി അവർക്കുണ്ട്. 1200 മോഹിനിയാട്ടം നർത്തകരെ ഒരേസമയം വേദിയിലെത്തിച്ചതിന്റെ മികവിന് വിമലാ മേനോൻ ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കേരളശ്രീ പുരസ്‌കാരം, കേന്ദ്ര-കേരള സംഗീതനാടക അക്കാദമി പുരസ്കാരങ്ങൾ, കലാരത്ന ഫെല്ലോഷിപ്പ്, കലാമണ്ഡലം അവാർഡ്, സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കലാജീവിതം മരണം വരെ തുടരുമെന്ന് വിമലാ മേനോൻ പറഞ്ഞിരുന്നു. ഇപ്പോഴും നിരവധി വിദ്യാർഥികൾക്കായി അവർ മോഹിനിയാട്ടം ക്ലാസ് നടത്തുന്നുണ്ട്. പ്രശസ്ത നർത്തകിയും ചലച്ചിത്രനടിയുമായ വിന്ദുജാ മേനോൻ, വിനോദ് കുമാർ എന്നിവർ മക്കളാണ്. ഭർത്താവ് കെ.പി.വിശ്വനാഥമേനോൻ ഒരു വർഷം മുൻപ് മരിച്ചിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...