പ്രധാന വാർത്ത

ധീരചരിതമെഴുതി ഷിബുവും ബിനുവും; ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി മലയാളി ഉദ്യോഗസ്ഥർ

ന്യൂഡൽഹി : ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ 2 മലയാളി ഉദ്യോഗസ്ഥർക്കും. ഉള്ളിയേരി സ്വദേശിയും ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറുമായ ആർ.എസ്.ഷിബുവിനും കന്യാകുമാരി സ്വദേശിയും സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളുമായ പി.ബിനുവിനുമാണ് പുരസ്കാരം. വിവിധ സ്ഫോടനക്കേസുകളിൽ പ്രതിയായ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ പിടികൂടിയ ഡൽഹി പോലീസ് സ്പെഷൽ സെൽ ടീമിലെ അംഗമായിരുന്നു ഷിബു. നിലവിൽ ഭീകരവിരുദ്ധ വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്. ജമ്മു കശ്മീരിലെ വ്യത്യസ്ത ഓപ്പറേഷനുകളിലെ പങ്കാളിത്തം പരിഗണിച്ചാണ് ബിനുവിന് മെഡൽ. നിലവിൽ ഛത്തിസ്ഗഡിലാണ് ബിനു സേവനമനുഷ്ഠിക്കുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...