പ്രധാന വാർത്ത

ഇന്ത്യൻ ഭക്ഷണം ചൂടാക്കിയതിന്റെ പേരിൽ വിവേചനം; വിദ്യാർഥികൾക്ക് 1.7 കോടി നഷ്ടപരിഹാരം നൽകാൻ അമേരിക്കൻ സർവകലാശാല

കോളജ് ക്യാംപസിലെ മൈക്രോവേവ് അവ്‌നിൽ ഇന്ത്യൻ ഭക്ഷണം ചൂടാക്കിയതിനെത്തുടർന്നു ഇന്ത്യൻ ഗവേഷക ദമ്പതികൾക്കണ്ടായ വിവേചനത്തിന് നഷ്ടപരിഹാരമായി 200,000 ഡോളർ (ഏകദേശം 1.7 കോടി രൂപ) നൽകാൻ അമേരിക്കൻ സർവകലാശാലയുടെ തീരുമാനം. കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ഗവേഷകരായ ആദിത്യ പ്രകാശ്, പങ്കാളി ഊർമി ഭട്ടാചാര്യ എന്നിവർക്കാണ് സർവകലാശാല അധികൃതരിൽ നിന്നു വംശീയ വിവേചനം നേരിടേണ്ടി വന്നത്.

കോടതിവിധിയിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് തുടക്കമിടുന്നത് സെപ്റ്റംബര്‍ 5, 2023ന് ആണ്. കേസ് ഒത്തുതീർപ്പാക്കിയതിനെത്തുടർന്ന് സർവകലാശാല ഇവർക്ക് നഷ്ടപരിഹാരം നൽകാൻ സമ്മതിക്കുകയായിരുന്നു.

കേസിനാസ്പദമായ സംഭവം ഇങ്ങനെ:

ഗവേഷകനായ ആദിത്യാ പ്രകാശ് (Aditya Prakash) തന്റെ ഉച്ചഭക്ഷണമായ പാലക് പനീര്‍ യൂണിവേഴ്‌സിറ്റിയിലെ ആന്ത്രോപോളജി വിഭാഗത്തില്‍ വച്ചിരുന്ന മൈക്രോവേവ് അവ്നില്‍ ചൂടാക്കുകയായിരുന്നു. ഈ സമയത്ത് യൂണിവേഴ്‌സിറ്റിയിലെ ഒരു ജോലിക്കാരന്‍ ആ ഭക്ഷണത്തില്‍ നിന്നുയരുന്ന മണത്തെ പറ്റി പരാതി പറഞ്ഞു. രൂക്ഷ ഗന്ധമാണ് ഉയരുന്നതെന്നും മൈക്രോവേവ് ഉപയോഗിക്കരുതെന്നും പരാതിക്കാരി പ്രകാശിനോട് ആവശ്യപ്പെട്ടു. ഇത് ഭക്ഷണമാണ്. ചൂടാക്കിയ ശേഷമേ മാറുകയുള്ളൂവെന്ന് പ്രകാശും പറഞ്ഞു. ഇതേതുടര്‍ന്ന് തങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രൂക്ഷമായ വിവേചനം നേരിടേണ്ടി വന്നെന്ന് ഇപ്പോള്‍ 34 വയസ് പ്രായമുള്ള ആദിത്യയും, അദ്ദേഹത്തിന്റെ പങ്കാളി ഊർമി ഭട്ടാചാര്യയും ആരോപിക്കുന്നു. ഊർമിയും അവിടെ തന്നെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ്.

സംഭവം വിവാദമായതോടെ മുതിര്‍ന്ന ഫാക്കല്‍റ്റി അംഗങ്ങള്‍ ദമ്പതികളെ പലരീതിയിൽ ഉപദ്രവിക്കാൻ തുടങ്ങി. ഇടയ്ക്കിടെ അനാവശ്യമായി മീറ്റിങ്ങിനെന്നു പറഞ്ഞ് വിളിപ്പിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മാസ്റ്റേഴ്‌സ് ഡിഗ്രി നല്‍കാന്‍ വിസമ്മതിച്ചു. എല്ലാരും പ്ലാൻ ചെയ്ത് നടപ്പിലാക്കിയ വിവേചനം പോലെയായിരുന്നു അവരുടെയെല്ലാം പ്രവൃത്തികൾ. അധികൃതര്‍ അവർക്കെതിരെ ഓഫിസ് ഓഫ് സ്റ്റുഡന്റ് കണ്‍ഡക്ടില്‍ പരാതിയും നല്‍കി. പേടിപ്പിക്കുന്ന തരത്തിലായിരുന്നു സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റമെന്നും ദമ്പതികൾ പറയുന്നു.

വര്‍ണവിവേചനവും മറ്റും നമ്മള്‍ ഇന്ത്യക്കാര്‍ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന പാഠമാണ് നല്‍കിയത്. കോടതി വിധി  വിജയമാണെന്നും ദമ്പതികൾ

സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷം ഊർമി, വംശീയതയെക്കുറിച്ചുള്ള വിഷയത്തില്‍ സംസാരിക്കാന്‍ ആദിത്യയെ വേദിയിലേക്കു വിളിച്ചു. ആദിത്യ തനിക്കു നേരിട്ട ദുരനുഭവം ആരുടെയും പേരെടുത്തു പറയാതെ വിവരിക്കുകയും ചെയ്തു. താമസിക്കാതെ, ഊര്‍മിക്ക് ടീച്ചിങ് അസിസ്റ്റന്റ് ആയി ലഭിച്ചിരുന്ന ജോലി ഒരു മുന്നറിയിപ്പും ലഭിക്കാതെ നഷ്ടപ്പെട്ടു.

മൂന്നു ദിവസത്തിനു ശേഷം ഊർമിയും മൂന്നു കുട്ടികളും ഇന്ത്യന്‍ ഭക്ഷണം ക്യാംപസിലേക്ക് കൊണ്ടുവന്നതും പ്രശ്നമായി. അവര്‍ ഭക്ഷണം കൊണ്ടുവന്ന് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നു. കൊടിയ വിവേചനവും അവഗണനയുമാണ് നേരിടേണ്ടി വന്നത്. മെയ് 2025ലാണ് ആദിത്യയും ഊർമിയും വിവേചന വിഷയം കാണിച്ച് യൂണിവേഴ്‌സിറ്റിക്കെതിരെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ദ് ഡിസ്ട്രിക്ട് ഓഫ് കൊളറാഡോയില്‍ കേസു കൊടുത്തത്. പ്രതികാരച്ചുവയോടെയുള്ള പെരുമാറ്റം നേരിട്ടുവെന്ന് അവര്‍ പരാതിയില്‍ പറഞ്ഞു.

200,000 ഡോളര്‍ പിഴ

കോടതിയിൽ പിന്നീട് നടന്ന വാദത്തില്‍ യൂണിവേഴ്‌സിറ്റി ഇരുവര്‍ക്കുമായി 200,000 ഡോളര്‍ പിഴ നല്‍കാനും മാസ്റ്റേഴ്‌സ് ഡിഗ്രി നല്‍കാനും സമ്മതിച്ചു. എന്നാല്‍, ഭാവിയില്‍ അവിടെ ജോലിക്കായി എൻറോള്‍ ചെയ്യുന്നതില്‍ നിന്ന് ഇരുവരെയും വിലക്കി. 

തുടര്‍ പഠനവും മറ്റും ഇന്ത്യയില്‍ ആരംഭിച്ച ഇരുവരും ഒത്തുതീര്‍പ്പിനു ശേഷം അമേരിക്കയിലേക്ക് തിരികെ പോകാന്‍ തയാറായില്ല. തിരിച്ചു ചെന്നാലും തങ്ങള്‍ നേരിട്ട അതേ സമീപനം കാത്തിരിപ്പുണ്ടായിരിക്കുമെന്ന് അവര്‍ പറയുന്നു. വര്‍ണവിവേചനവും മറ്റും നമ്മള്‍ ഇന്ത്യക്കാര്‍ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന പാഠമാണ് നല്‍കിയത്. കോടതി വിധി ഒരു വിജയമാണെന്നും ദമ്പതികൾ പറയുന്നു. അതേസമയം, തങ്ങള്‍ ബഹുസ്വരതയെ പിന്തുണയ്ക്കുന്നവരാണ്. വിദ്യാര്‍ത്ഥികളും ജോലിക്കാരുമെല്ലാം തമ്മില്‍ യോജിപ്പോടെ പോകുന്നതു കാണാനാണ് ആഗ്രഹിക്കുന്നതെന്നും യൂണിവേഴ്‌സിറ്റിയുടെ വക്താവ് ഡെബോറാ മെന്‍ഡെസ്-വില്‍സണ്‍ പറഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...