കൗതുകങ്ങൾ

ഒരു സാരി വാങ്ങാൻ പുലർച്ചെ 4 മുതൽ നീണ്ട വരി; ദിനംപ്രതി ആവശ്യക്കാരേറുന്ന മൈസൂർ സിൽക്ക്!

ബെംഗളൂരു നഗരത്തിൽ ഭൂരിഭാഗം ആളുകളും ഉറങ്ങുന്ന സമയം. പുലർച്ചെ നാലു മണിക്ക് കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ ഷോറൂമിനു മുൻപിൽ നീണ്ട വരി രൂപപ്പെട്ടു. കഴിഞ്ഞ ദിവസം പ്രായമായ സ്ത്രീകളടക്കം നിരവധി പേരാണ് ഹാൻഡ് ബാഗുകളുമായി വരിനിന്നത്. യഥാർഥ മൈസൂർ സിൽക്ക് സാരി വാങ്ങുന്നതിനായിരുന്നു ഈ നീണ്ട വരി. ഷോറൂമിനു മുന്നിൽ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

ഗുണമേന്മയിൽ ഏറ്റവും മുൻപന്തിയില്‍ നിൽക്കുന്ന മൈസൂർ സിൽക്ക് സാരിയുടെ വില 23,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെയാണ്. സാരിക്ക് ആവശ്യക്കാരേറെയാണെങ്കിലും കെഎസ്ഐസി ഉത്പാദനം വളരെ കുറവാണ്. അതുകൊണ്ടു തന്നെ സാരി വാങ്ങുന്നതിനായി കോർപ്പറേഷൻ ടോക്കണ്‍ നൽകിയിരുന്നു. ടോക്കൺ ലഭിച്ച ആളുകൾക്കു മാത്രമായിരുന്നു ഔട്ട്‌ലെറ്റിന് അകത്തേക്ക് പ്രവേശനം അനുവദിച്ചത്. ടോക്കൺ ലഭിച്ചവർക്ക് ഒരു സാരി മാത്രമാണ് വാങ്ങാൻ സാധിക്കുക. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമാണം നടത്തുന്നതിനാലാണ് മൈസൂർ സാരികൾക്ക് ആവശ്യക്കാരേറുന്നതെന്നാണ് കെഎസ്ഐസി നൽകുന്ന വിശദീകരണം. 

‘ഇത് ഇന്ത്യയിലെ ആപ്പിൾ ഷോറൂമല്ല. കർണാടകയിലെ ഒരു സര്‍ക്കാര്‍ സാരി ഷോറൂമാണ്. ടോക്കണെടുക്കുന്ന ആവശ്യക്കാർക്ക് ഒരു സാരി വാങ്ങാം. ബോസ്, എന്തൊരു കുത്തക അവകാശമാണ്.’– എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമത്തിൽ എത്തിയത്. അനാവശ്യമായ പുകഴ്ത്തലുകളാണ് മൈസൂർ സിൽക്കിനു ലഭിക്കുന്നതെന്നാണ് ചിലർ പറയുന്നത്. വിലയും വളരെ കൂടുതാണ്. ഇതൊരു സാധാരണ തുണിയാണ്. യഥാർഥ സിൽക്ക് അല്ല. മെഷീൻ നിർമിതമാണ്. ഹാൻഡ് ലൂം അല്ല. ആയിരങ്ങളുടെ വിലയൊന്നും ഈ തുണിക്കില്ല. ഈ പണത്തിന് ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിങ്ങൾക്ക് യഥാർഥ പട്ടുസാരികൾ ലഭിക്കും. എന്നിങ്ങനെയുള്ള അഭിപ്രായ പ്രകടനങ്ങളും സമൂഹമാധ്യമത്തിൽ സജീവമാണ്. 

എന്തുകൊണ്ട് മൈസൂർ സിൽക്കിന് ഇത്രയും വില?നൂറുശതമാനം പരിശുദ്ധമായ മൾബറി സിൽക്കിലാണ് മൈസൂർ സിൽക്ക് സാരികൾ നിർമിക്കുന്നത്. യഥാർഥ സ്വർണം, വെള്ളി നൂലുകൾ കൊണ്ടാണ് സാരിയുടെ ബോർഡറുകളും മുന്താണിയും നെയ്തിരിക്കുന്നത്. മികച്ച നെയ്ത്തുകാരാണ് ഓരോ സാരിയും നെയ്തെടുക്കുന്നത്. വേറിട്ട ടെക്സചറും ഗുണമേന്മയുമാണ് മൈസൂർ സിൽക്കിനെ വ്യത്യസ്തമാക്കുന്നത്. സാരിയുടെ സാംസ്കാരിക മൂല്യം മാർക്കറ്റിൽ ഡിമാൻഡ് വർധിപ്പിക്കുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...