കേരള വാർത്ത

വരുംവർഷങ്ങളിൽ കുട്ടികളുടെ എണ്ണം കുറയും, കേരളത്തിലെ സ്‌ത്രീകളുടെ ആയുസ് കൂടുമെന്നും പഠനത്തിൽ കണ്ടെത്തൽ

തിരുവനന്തപുരം: കേരളത്തിൽ വരും വർഷങ്ങളിൽ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് പഠനത്തിൽ കണ്ടെത്തൽ. 25 വ‌ർഷത്തിനുള്ളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകും. ആയുർദൈർഘ്യം പത്തുവർഷം കൂടും. സ്‌ത്രീകളുടെ ആയുർദൈർഘ്യം 85 കടക്കുമെന്നും ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്റർനാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മൈഗ്രേഷൻ ആന്റ് ഡവലപ്പ്‌മെന്റും പോപ്പുലേഷൻ ഫൗണ്ടേഷൻ ഒഫ് ഇന്ത്യയും സംയുക്തമായാണ് പഠനം നടത്തിയത്.

നിലവിൽ രാജ്യത്ത് ഏറ്റവും കുറവ് ജനനനിരക്കുള്ള സംസ്ഥാനം കേരളമാണ്. 2051 ആകുമ്പോഴേക്കും സംസ്ഥാനത്ത് കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് വരുമെന്നാണ് പഠനത്തിൽ പറയുന്നത്. കുട്ടികളുടെ അനുപാതം നിലവിലെ 19.3 ശതമാനത്തിൽ നിന്ന് 12.8 ശതമാനമായി കുറയും. ജനനനിരക്ക് 1.4 ശതമാനമായി ഇടിവ് വരുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സംസ്ഥാനമായും കേരളം മാറും. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 70ൽ നിന്ന് 80 ആകും. സ്ത്രീകളുടേത് 75 ആയിരുന്നത് 85 ആകും. 2041ഓടെ കേരളത്തിലെ ജനസംഖ്യ ഏറ്റവും ഉയർന്ന നിലയിലെത്തും. മൂന്ന് കോടി 65 ലക്ഷമാകും ജനസംഖ്യ. വീണ്ടും 10 വർഷം കൂടി കഴിയുമ്പോൾ ജനസംഖ്യ താഴ്‌ന്ന് മൂന്ന് കോടി 55 ലക്ഷത്തിലെത്തുമെന്നാണ് വിലയിരുത്തൽ. വോട്ടർമാരിൽ അഞ്ചിലൊരാൾ മുതിർന്ന പൗരനായിരിക്കുമെന്നും ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...