അന്താരാഷ്ട്ര വാർത്തആനുകാലികം

ഇറാൻ പ്രക്ഷോഭം കടുക്കുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 200 ആയി

ടെഹ്‌റാൻ: ഭരണകൂട വിരുദ്ധ പ്രതിഷേധം 12ാം ദിവസത്തേയ്ക്ക് കടക്കുമ്പോൾ ഇറാനിലെ 31 പ്രവിശ്യകളിലേയ്ക്കും പ്രക്ഷോഭം പടരുന്നു. തലസ്ഥാനമായ ടെഹ്റാനിലടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇന്റർനെറ്റ് സേവനം വിച്ഛേദിക്കപ്പെടുകയും രാജ്യത്തുടനീളം സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തുവെങ്കിലും പ്രക്ഷോഭം ശക്തമാവുകയാണ്. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 ആയി ഉയർന്നു. 2300 പേരാണ് ഇതുവരെ അറസ്റ്റിലായത്.

ഇറാൻ ഇസ്‌ലാമിക് റിപ്പബ്ളിക്കിനെതിരെ മുദ്രാവാക്യമുയർത്തി പതിനായിരങ്ങളാണ് തെരുവിലിറങ്ങുന്നത്. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഏറ്റവും വലിയ ശിക്ഷ നൽകുമെന്നാണ് ജുഡീഷ്യറി മേധാവിയുടെ മുന്നറിയിപ്പ്.

പ്രക്ഷോഭകരെ രൂക്ഷമായി വിമർശിച്ച് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയും രംഗത്തെത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രീതി നേടാൻ ശ്രമിക്കുന്ന ഒരുകൂട്ടം അക്രമികൾ എന്നാണ് ഖമനേയി പ്രതിഷേധക്കാരെ വിശേഷിപ്പിച്ചത്. പ്രതിഷേധക്കാരെ ഇറാൻ കൊല്ലുന്നത് തുടർന്നാൽ യു.എസ് ഇടപെടുമെന്ന് ട്രംപ് ആവർത്തിച്ചിരുന്നു.

വിലക്കയറ്റവും റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതിന്റെയും പശ്ചാത്തലത്തിൽ ഡിസംബർ 28നാണ് രാജ്യത്ത് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. വൈകാതെ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഖമനേയിയുടെ ഭരണം അവസാനിപ്പിച്ച് കിരീടാവകാശി റെസ പഹ്‌ലവിയെ രാജ്യത്ത് തിരിച്ചെത്തിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. ഇറാന്റെ അവസാന ഷാ ആയ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനായ റെസ നിലവിൽ യു.എസിലാണ്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...