അമേരിക്കൻ വാർത്തശാസ്ത്രീയം

ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കൾ!; റിവേര കേസിൽ നിർണായ വിധിയുമായി ഫ്ലോറിഡ സുപ്രീം കോടതി

ഫ്ലോറിഡ : കൃത്രിമ ബീജസങ്കലന കിറ്റ് (Artificial insemination kit) ഉപയോഗിച്ച് ബീജദാനം നടത്തിയ വ്യക്തിക്ക് പിതൃത്വ അവകാശങ്ങൾ സ്വയമേവ നഷ്ടമാകില്ലെന്ന്  ഫ്ലോറിഡ സുപ്രീം കോടതി. 4-3 എന്ന ഭൂരിപക്ഷത്തിലാണ് കോടതിയുടെ നിർണ്ണായക വിധി. ആഷ്‌ലി ബ്രിട്ടോ, ജെന്നിഫർ സാലസ് എന്നീ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നതിനായിട്ടാണ് കൃത്രിമ ബീജസങ്കലന കിറ്റ് ഉപയോഗിച്ച് റിവേര ബീജം ദാനം ചെയ്തത്.

വീട്ടിൽ വച്ച് നടത്തിയ പ്രക്രിയയിലൂടെ ജെന്നിഫർ ഗർഭം ധരിക്കുകയും ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. പിന്നീട് ആഷ്‌ലിയും ജെന്നിഫറും വേർപിരിഞ്ഞതോടെ കുട്ടിയുടെ നിയമപരമായ പിതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിവേര കോടതിയെ സമീപിക്കുകയായിരുന്നു.

ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) പോലുള്ള അത്യാധുനിക ലാബ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ ദാതാവിന് പിതൃത്വ അവകാശം ഇല്ലാതാകുമെന്ന 1993ലെ നിയമം ഇവിടെ ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ റിവേരയ്ക്ക് പിതൃത്വ അവകാശങ്ങൾ ഉള്ളതായി പരിഗണിക്കാമെന്നും ജസ്റ്റിസ് ജാമി ഗ്രോഷാൻസ് വ്യക്തമാക്കി.

വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാർ, ഈ തീരുമാനം ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കൾ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഒരു കുട്ടിക്ക് രണ്ട് മാതാപിതാക്കൾ എന്ന നിലവിലുള്ള നിയമസംഹിതയെ ഇത് ബാധിച്ചേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. എങ്കിലും, റിവേരയ്ക്ക് അന്തിമ പിതൃത്വ അവകാശം ലഭിക്കണമെങ്കിൽ മറ്റ് നിയമപരമായ മാനദണ്ഡങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്. നിലവിൽ ഈ നിയമത്തിൻ്റെ പേരിൽ അദ്ദേഹത്തെ മാറ്റിനിർത്താനാവില്ല എന്ന് മാത്രമാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യയെ നേരിടാന്‍ പാകിസ്താന്‍ അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചു, രേഖകള്‍ പുറത്ത്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ...

അമേരിക്കൻ വാർത്ത

ഫോമാ ഭാഷാ വിഭ്യാഭ്യാസ ഫോറം: രണ്ട് സ്‌ക്കൂളുകള്‍ക്ക് സഹായവുമായി ഹൂസ്റ്റണ്‍ ജനറല്‍സ്

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമായുടെ കീഴിലുള്ള ലാംഗ്വേജ് & എഡ്യൂക്കേഷന്‍ ഫോറത്തിന്റെ...

അമേരിക്കൻ വാർത്ത

ന്യൂയോർക്കിലെ മലയാളി ലത്തീൻ കത്തോലിക്കർ നവവത്സരാഗമനം ആഘോഷിച്ചു

ന്യൂ യോർക്ക് : ന്യൂ യോർക്ക് പ്രദേശത്തെ ലത്തീൻ ആരാധനാ ക്രമം പിന്തുടരുന്ന മലയാളികൾ  ...

അമേരിക്കൻ വാർത്ത

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് വീണ്ടും കോടതിയില്‍; സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചു

റിച്ച്മണ്ട്, ടെക്‌സസ്: പണം വെളുപ്പിക്കല്‍  കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്...