അന്താരാഷ്ട്ര വാർത്ത

പ്രത്യാശയുടെ ജൂ​ബി​ലി​വ​ർ​ഷ​ത്തി​ന് ഇ​ന്ന് ഔ​ദ്യോ​ഗി​ക സ​മാ​പ​നം

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: സാ​​​ർ​​​വ​​​ത്രി​​​ക​​​സ​​​ഭ​​​യി​​​ലെ പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം ഇ​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ​​​​മാ​​​​പി​​​​ക്കും. ഇ​​​​ന്നു രാ​​​വി​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ല്‍ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് 2025 ജൂ​​​​ബി​​​​ലി​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന് സ​​​​മാ​​​​പ​​​​ന​​​​മാ​​​​കു​​​​ക. ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ പ്ര​​​​ത്യ​​​​ക്ഷീ​​​​ക​​​​ര​​​​ണ തി​​​​രു​​​​നാ​​​​ള്‍ ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ തു​​​​റ​​​​ന്ന് 2024 ഡി​​​​സം​​​​ബ​​​​ര്‍ 24ന് ​​​​ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ​​​​യാ​​​​ണ് ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത്.

ജൂ​​​​ബി​​​​ലി​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ൽ 12 മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഏ​​​​ക​​​​ദേ​​​​ശം മൂ​​​​ന്നു കോ​​​​ടി തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ർ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു.

ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ പീ​​​​ഡാ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും കു​​​​രി​​​​ശു​​​​മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ത്ഥാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും 2000-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​സാ​​​​ധാ​​​​ര​​​​ണ ജൂ​​​​ബി​​​​ലി​​​വ​​​​ർ​​​​ഷ​​​​മാ​​​​യ 2033ലാ​​​​യി​​​​രി​​​​ക്കും ഇ​​​​നി വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ക്ക​​​​പ്പെ​​​​ടു​​​​ക.

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ തു​​​​റ​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലി​​​​നു​​​​പു​​​​റ​​​​മെ ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ റോ​​​​മി​​​​ൽ മ​​​​റ്റു നാ​​​​ല് വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലു​​​​ക​​​​ൾ​​​​കൂടി തു​​​​റ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

സെ​​​​ന്‍റ് ജോ​​​​ൺ ലാ​​​​റ്റ​​​​റ​​​​ൻ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും മേ​​​​രി മേ​​​​ജ​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും സെ​​​​ന്‍റ് പോ​​​​ൾ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും റോ​​​​മി​​​​ലെ റെ​​​​ബി​​​​ബി​​​​യ ജ​​​​യി​​​​ലി​​​​ലു​​​​മാ​​​​ണ് വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ തു​​​​റ​​​​ന്ന​​​​ത്. ത​​​​ട​​​​വു​​​​കാ​​​​രെ അ​​​​വ​​​​രു​​​​ടെ ഹൃ​​​​ദ​​​​യം തു​​​​റ​​​​ക്കാ​​​​ൻ ക്ഷ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ട്, അ​​​​വ​​​​രു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ​​​​യും വീ​​​​ണ്ടെ​​​​ടു​​​​പ്പി​​​​ന്‍റെ​​​​യും പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​യാ​​​​ണു പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത പേ​​​​പ്പ​​​​ൽ ബ​​​​സി​​​​ലി​​​​ക്ക​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ച് ആ​​​​ദ്യ​​​​മാ​​​​യി റോ​​​​മി​​​​ലെ റെ​​​​ബി​​​​ബി​​​​യ ജ​​​​യി​​​​ലി​​​​ൽ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

ജൂ​​​​ബി​​​​ലി​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ദ്യം അ​​​​ട​​​​ച്ച​​​​ത് സെ​​​​ന്‍റ് മേ​​​​രി മേ​​​​ജ​​​​ര്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലാ​​​​ണ്. ക്രി​​​​സ്മ​​​​സ് ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ച​​​​ട​​​​ങ്ങ്.

ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഡി​​​​സം​​​​ബ​​​​ര്‍ 27ന് ​​​​സെ​​​​ന്‍റ് ജോ​​​​ണ്‍ ലാ​​​​റ്റ​​​​റ​​​​ന്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലും ഡി​​​​സം​​​​ബ​​​​ര്‍ 28ന് ​​​​സെ​​​​ന്‍റ് പോ​​​​ള്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലും അ​​​​ട​​​​ച്ചു.

തി​​​​രു​​​​ക്കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ തി​​​​രു​​​​നാ​​​​ൾ​​​​ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഡി​​​​സം​​​​ബ​​​​ർ 28ന് ​​​​ലോ​​​​ക​​​​മെ​​​​ങ്ങും ജൂബിലി വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം സ​​​​മാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം Artimes II തിരിച്ചെത്തി; ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു

കോട്ടയം: രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു. 2024 ഒാഗസ്റ്റിലാണ് ഇതിനുമുൻപ്‌ 250...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായഹസ്തം നീട്ടി ന്യൂയോർക്ക് കോൺസുലേറ്റ്

ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച...