അമേരിക്കൻ വാർത്ത

പുതുവത്സരാഘോഷം സംഘടിപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ; മേയർ റോബിൻ ഇലക്കാട്ട് ഗ്ലോബൽ സിറ്റിസൺ അവാർഡ് ഏറ്റുവാങ്ങി

ഹൂസ്റ്റൺ : വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടി ‘സ്നേഹപൂർവ്വം 2026’ വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. സംഘടനാ നേതാക്കളും ജനപ്രതിനിധികളും സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിനെ സമ്പന്നമാക്കി.

ഹൂസ്റ്റൺ പ്രവിശ്യ പ്രസിഡന്റ് തോമസ് സ്റ്റീഫന്റെ സ്വാഗതപ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഹൂസ്റ്റൺ പ്രവിശ്യ ചെയർമാൻ അഡ്വ. ലാൽ അബ്രഹാം അധ്യക്ഷപ്രസംഗം നടത്തി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ ആമുഖപ്രസംഗം നടത്തി.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ. പി ജോർജ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എല്ലാ വിഐപി അതിഥികളും പങ്കെടുത്ത കേക്ക് മുറിക്കൽ ചടങ്ങും നടന്നു. തുടർന്ന് WMC ഗ്ലോബൽ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ, ഗ്ലോബൽ അഡ്മിനിസ്ട്രേറ്റീവ് വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ തുടങ്ങിയവർ ഉൾപ്പെടുന്ന ആഗോള നേതാക്കൾക്ക് സ്വീകരണം നൽകി.

അമേരിക്ക റീജൻ ചെയർ ഡോ. ഷിബു സാമുവൽ, റീജനൽ പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളെ ചടങ്ങിൽ ആദരിച്ചു. പുതുവത്സര സന്ദേശം ഡോ. ബാബു സ്റ്റീഫൻ അവതരിപ്പിച്ചു. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ലക്ഷ്മി പീറ്റർ അവതരിപ്പിച്ച ലൈവ് മ്യൂസിക് ബാൻഡും ഫാഷൻ ഷോയും ശ്രദ്ധേയമായി. മികച്ച അവതരണവും സംഘാടക മികവും ലൈവ് മ്യൂസിക്–ഫാഷൻ ഷോ വിഭാഗം വൻ വിജയമായി. പ്രിൻസി ജെയിംസും ആര്യ ജെയിംസും അവതരിപ്പിച്ച സെമി–ക്ലാസിക്കൽ നൃത്തവും സദസിന്റെ പ്രശംസ നേടി.

പരിപാടിയിലെ പ്രധാന ആകർഷണമായി മിസോറി സിറ്റി മേയർ റോബിൻ ഇലക്കാടിന് ഗ്ലോബൽ സിറ്റിസൺ അവാർഡ് സമ്മാനിച്ചു. WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അവാർഡ് കൈമാറി. തുടർന്ന് മേയർ റോബിൻ ഇലക്കാട്ട് നന്ദിപ്രസംഗം നടത്തി. ആരോഗ്യ–സമൂഹസേവന മേഖലകളിലെ മാതൃകാപരമായ സംഭാവനകൾക്കായി മറിയമ്മ തോമസിനും മേരി തോമസിനും അവാർഡ് നൽകി. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ പ്രസിഡന്റ് ബിജു ഇട്ടൻ ആശംസകൾ അർപ്പിച്ച് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് പുരസ്കാരം സമ്മാനിച്ചു. മേയർ കെൻ മാത്യുവിനും പൊലീസ് ക്യാപ്റ്റൻ മനു പൂപ്പാറ, സ്റ്റാഫോർഡ് സിറ്റി പ്ലാനിങ് & സോണിങ് കമ്മീഷണർ മാത്യു വൈരാമൺ, ലക്ഷ്മി പീറ്റർ എന്നിവർക്കും പ്രത്യേക അനുമോദനം നൽകി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാഗ് പ്രസിഡന്റ് റോയി മാത്യുവിനെയും മാഗ് നേതൃത്വത്തെയും ചടങ്ങിൽ ആദരിച്ചു. വോട്ട്സ് ഓഫ് താങ്ക്സോടെ പരിപാടി സമാപിച്ചു.ഐക്യത്തിന്റെയും സേവനത്തിന്റെയും സാംസ്‌കാരിക അഭിമാനത്തിന്റെയും സന്ദേശമാണ് ‘സ്നേഹപൂർവ്വം 2026’ പുതുവത്സരാഘോഷം ഉയർത്തിപ്പിടിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യയെ നേരിടാന്‍ പാകിസ്താന്‍ അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചു, രേഖകള്‍ പുറത്ത്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ...

അമേരിക്കൻ വാർത്ത

ഫോമാ ഭാഷാ വിഭ്യാഭ്യാസ ഫോറം: രണ്ട് സ്‌ക്കൂളുകള്‍ക്ക് സഹായവുമായി ഹൂസ്റ്റണ്‍ ജനറല്‍സ്

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമായുടെ കീഴിലുള്ള ലാംഗ്വേജ് & എഡ്യൂക്കേഷന്‍ ഫോറത്തിന്റെ...

അമേരിക്കൻ വാർത്ത

ന്യൂയോർക്കിലെ മലയാളി ലത്തീൻ കത്തോലിക്കർ നവവത്സരാഗമനം ആഘോഷിച്ചു

ന്യൂ യോർക്ക് : ന്യൂ യോർക്ക് പ്രദേശത്തെ ലത്തീൻ ആരാധനാ ക്രമം പിന്തുടരുന്ന മലയാളികൾ  ...

അമേരിക്കൻ വാർത്ത

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് വീണ്ടും കോടതിയില്‍; സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചു

റിച്ച്മണ്ട്, ടെക്‌സസ്: പണം വെളുപ്പിക്കല്‍  കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്...