ചരമം

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മേജർ രവി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.

പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേജർ രവി, ഷാജി കൈലാസ്, വി.കെ.പ്രകാശ്, സന്തോഷ് ശിവൻ, തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറും ആയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമംസിനിമ

നടൻ ജോസ് താന അന്തരിച്ചു

തൊടുപുഴ: നാടക, ചലച്ചിത്ര, സീരിയൽ നടൻ ഇളംദേശം താനപ്പനാൽ വീട്ടിൽ ജോസ് താന (73) അന്തരിച്ചു....

ചരമം

ബിഷപ്പ് ഡോ. ജോര്‍ജ് നൈനാന്റെ ഭാര്യ റേച്ചല്‍ നൈനാന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: സി.എന്‍.ഐ സഭയുടെ മുന്‍ ബിഷപ്പായിരുന്നു പരേതനായ ബിഷപ്പ് ഡോ. ജോര്‍ജ് നൈനാന്റെ ഭാര്യ റേച്ചല്‍...

ചരമം

ജോസഫ് അഗസ്റ്റിൻ (ജോയി) കൊളംബിയയിൽ അന്തരിച്ചു

കൊളംബിയ: കടപ്ലാമറ്റം കിഴക്കേനെല്ലിക്കുന്നേൽ ജോസഫ് അഗസ്റ്റിൻ (ജോയി-86)  കൊളംബിയയിൽ അന്തരിച്ചു. ഭാര്യ: വയലത്തല കുഴിയംമണ്ണിൽ മേരിക്കുട്ടി....

ചരമം

മേരിക്കുട്ടി മാണി മുട്ടപ്പള്ളില്‍ അന്തരിച്ചു

കുറവിലങ്ങാട്  : മുട്ടപ്പള്ളിൽ പരേതനായ എം. എം  മാണിയുടെ (മുട്ടപ്പള്ളിൽ സൂപ്പർ ബസാർ) ഭാര്യ മേരിക്കുട്ടി...