ആഡംബര ജീവിതശൈലിയിലൂടെ എപ്പോഴും വാർത്തകളിൽ നിറയുന്ന ബോളിവുഡ് താരമാണ് ഉർവശി റൗട്ടേല. അമ്മ മീര റൗട്ടേലയുടെ ജന്മദിന ആഘോഷം ഗംഭീരമാക്കാനും ഉർവശി മറന്നില്ല. താരം അമ്മയ്ക്കായി സമ്മാനിച്ച കേക്ക് ശ്രദ്ധനേടുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലിൽ വെച്ച് നടന്ന ആഘോഷത്തിലെ പ്രധാന താരം 24 കാരറ്റ് സ്വർണ്ണം പൂശിയ കേക്കായിരുന്നു.
മൂന്ന് തട്ടുകളായി നിർമ്മിച്ച പ്രത്യേക കേക്ക് പൂർണ്ണമായും സ്വർണ്ണത്താൽ അലങ്കരിച്ചതായിരുന്നു. കേക്കിന് മുകളിലായി സ്വർണ്ണത്തിൽ തീർത്ത ഒരു വലിയ കിരീടവും കേക്കിന്റെ താഴെ ഹാപ്പി മോം എന്ന് എഴുതിയ റിബണും കാണാം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലിൽ, രാജകീയമായ സ്വർണ്ണ കിരീട കേക്കിനൊപ്പം അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നു എന്നാണ് താരം കുറിച്ചത്. ഇതുകൂടാതെ, ഉർവശിയുടെ രൂപവും സൗന്ദര്യവർദ്ധക വസ്തുക്കളുടെ മാതൃകകളും ഉൾപ്പെടുത്തിയ മറ്റൊരു ചോക്ലേറ്റ് കേക്കും ആഘോഷത്തിന്റെ ഭാഗമായിരുന്നു.
ഇതാദ്യമായല്ല ഉർവശി സ്വർണ്ണ കേക്ക് മുറിക്കുന്നത്. 2024-ൽ താരത്തിന്റെ ജന്മദിനത്തിന് പ്രശസ്ത റാപ്പർ ഹണി സിങ് സമ്മാനിച്ച 24 കാരറ്റ് സ്വർണ്ണ കേക്കും മാധ്യമശ്രദ്ധ നേടിയിരുന്നു.







Leave a comment