ആനുകാലികംസിനിമ

‘കേരളാ സ്‌റ്റോറി’ ഒന്നാം ഭാഗം പോലെ കേരളത്തെക്കുറിച്ചല്ല ‘കേരള സ്റ്റോറി 2’ സിനിമയിൽ പറയുന്നത് എന്ന് നിര്‍മാതാവ്

ഡൽഹി: കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ‘കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. കേരളത്തെ തെറ്റായി ചിത്രീകരിച്ചുവെന്നും ഈ സിനിമ സംസ്ഥാനത്തെ അപമാനിക്കുന്നുവെന്നും ആരോപിച്ചുകൊണ്ട് സോഷ്യൽമീഡിയയിലടക്കം ചർച്ച സജീവമാവുകയും ചെയ്തു. എന്നാൽ ‘കേരള സ്റ്റോറി 2 കേരളത്തെക്കുറിച്ചല്ലെന്നാണ് ചിത്രത്തിന്റെ നിർമാതാവ് വിപുൽ അമൃത്‌ലാൽ പറയുന്നത്.

‘കേരള സ്റ്റോറി 2’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലവ് ജിഹാദിന് ഇരയായവരെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ പല ഭാഗങ്ങളിൽനിന്നുള്ള സ്ത്രീകളെ വേദിയിലെത്തിച്ചാണ് അണിയറപ്രവർത്തകർ മാധ്യമങ്ങളെ കണ്ടത്. സത്രീകൾ അവരുടെ അനുഭവങ്ങളും കോടതിയിൽ നിലനിന്ന കേസുകളുമെല്ലാം അവിടെ വിശദീകരിച്ചു. എന്നാൽ ഇവരിൽ ആരും മലയാളികൾ ആയിരുന്നില്ല.

തുടർന്ന് ചിത്രത്തിന്റെ നിർമാതാവായ വിപുൽ അമൃത്‌ലാൽ ഷായോടും സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങിനോടും ഈ സിനിമയുടെ കേരളവുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാൻ മാധ്യമപ്രവർത്തകർ പറഞ്ഞപ്പോഴായിരുന്നു ചിത്രത്തിന് കേരളവുമായി ബന്ധമില്ലെന്ന് വിപുൽ അമൃത്‌ലാൽ പ്രതികരിച്ചത്. എന്നാൽ കേരളാ സ്‌റ്റോറി ഒന്നാം ഭാഗം കേരളവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട 26 പേരെ തങ്ങൾ ഹാജരാക്കിയിരുന്നു എന്നും വിപുൽ അമൃത്‌ലാൽ കൂട്ടിച്ചേർത്തു. ‘കേരള സ്റ്റോറി 2’ പാൻ ഇന്ത്യൻ സിനിമയാണെന്നും ഇന്ത്യയിലൊട്ടാകെ നടക്കുന്ന കാര്യമാണ് പറയുന്നതെന്നുമാണ് വിപുൽ അമൃത്‌ലാൽ വിശദീകരിച്ചത്.

കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ സംവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉയർത്തിയത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...