കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

റീച്ച് കൂട്ടാൻ ഇനി ഹാഷ്ടാഗ് തുണയ്ക്കില്ല; ഹാഷ്ടാഗ് ഉപയോഗത്തിന് നിയന്ത്രണവുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിൽ റീച്ച് കൂടാനും അക്കൗണ്ട് വിസിബിലിറ്റിക്കും ഒക്കെ ഏറെ സഹായിച്ചിരുന്നത് ഹാഷ്ടാഗുകളായിരുന്നു. എന്നാലിപ്പോൾ, റീച്ചു കൂട്ടാൻ ഹാഷ്ടാഗ് സഹായിക്കുമെന്ന ധാരണയ്ക്ക് തിരുത്തും ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾക്ക് നൽകുന്ന ഹാഷ്ടാഗുകൾക്ക് നിയന്ത്രണവുമായി വന്നിരിക്കുകയാണ് കമ്പനി. ഇനി മുതൽ ഹാഷ്ടാഗുകൾ മൂന്നു മുതൽ അഞ്ചു വരെയെന്ന കർശന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.

കണ്ടന്‍റിന്‍റെ ഗുണനിലവാരത്തിനാണ് ഇൻസ്റ്റഗ്രാമിൽ കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇൻസ്റ്റഗ്രാമിൽ ഹാഷ്ടാഗുകൾക്ക് വലിയ പങ്കില്ല എന്നും സി.ഇ.ഒ ആഡം മൊസ്സേരി മുമ്പ് പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ സെർച്ചുകളെ എളുപ്പമാക്കാനും റിസൾട്ട് പെട്ടെന്നു കിട്ടാനുമാണ് ഹാഷ്ടാഗ് ഉപയോഗിക്കുന്നത്. അല്ലാതെ അവയ്ക്ക് കണ്ടന്‍റിന്‍റെ റീച്ച് കൂട്ടുന്നതിൽ യാതൊരു പങ്കുമില്ലെന്നും സി.ഇ.ഒ ആഡം മൊസ്സേരി പറഞ്ഞു. നിങ്ങളുടെ കണ്ടന്‍റിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇൻസ്റ്റഗ്രാമിൽ റീച്ചുണ്ടാവുക, അല്ലാതെ കണ്ടെന്‍റുമായി യാതൊരു ബന്ധവുമില്ലാത്ത ഹാഷ്ടാഗുകൾ നൽകുന്നതു വഴിയല്ല.

ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ നിങ്ങൾ അപ്ലോട് ചെയ്യുന്ന പോസ്റ്റുകൾക്ക് ഇഷ്ടം പോലെ ഹാഷ്ടാഗുകൾ കൊടുക്കാൻ പറ്റില്ല, മൂന്നു മുതൽ അഞ്ചെണ്ണം വരെ മാത്രമാണ് നൽകാൻ കഴിയുക. മാത്രമല്ല, കണ്ടന്‍റുമായി യാതൊരു ബന്ധവുമില്ലാത്ത ഹാഷ്ടാഗുകൾ കൊടുക്കുന്നതും വീഡിയോകൾക്ക് ഗുണം ചെയ്യില്ല. സ്പാം കണ്ടന്‍റുകളെ ഇല്ലാതാക്കാനും ആർട്ടിഫിഷ്യലായി റീച്ച് കൂട്ടുന്നത് കുറച്ച് ജെനുവിനായ രീതിയിൽ കണ്ടന്‍റിന്‍റെ സ്വീകാര്യത കൊണ്ട് മത്രം റീച്ച് കൂട്ടുകയെന്നതുമാണ് ഈ പുതിയ അപ്ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്.

ഇൻസ്റ്റഗ്രാമിൽ ത്രഡ്സിലും പുതിയ അപ്ഡേറ്റിന്‍റെ ഭാഗമായി ഒരു പോസ്റ്റിന് ഒരു ടാഗ് എന്നതിലേക്ക് ചുരുക്കിയിട്ടുണ്ട്. അതായത് കൃത്യമായി പണിയെടുക്കാതെ ടാഗും ഹാഷ്ടാഗും കൊടുത്ത് എളുപ്പത്തിൽ റീച്ചുണ്ടാക്കൽ ഇനി നടക്കില്ല. ഒരു ഉപയോഗവുമില്ലാതെ ഒരുപാട് ഹാഷ്ടാഗുകൾ നൽകുന്നതിൽ കാര്യമില്ല, മറിച്ച് കണ്ടന്‍റ് ഫോക്കസിഡായ ചുരുങ്ങിയ ഹാഷ്ടാഗുകൾ തന്നെ ധാരാളമാണെന്ന് ഇൻസ്റ്റഗ്രാം പറയുന്നു. മാത്രമല്ല, ഇത്തരം ഹാഷ്ടാഗ് ഉദാഹരണവും ഇവർ പറയുന്നുണ്ട്. ‘#reels’, ‘#explore’ പോലുള്ളവ നിങ്ങളെ സഹായിക്കില്ല, ഇത്തരം ജെനറൽ ടാഗുകൾ നിങ്ങളുടെ വീഡിയോയെ മോശമായാണ് ബാധിക്കുക. നിങ്ങളുടെ കണ്ടന്‍റുമായി ഏറ്റവും കൂടുതൽ യോജിച്ചു നിൽക്കുന്ന ഹാഷ്ടാഗുകൾ നൽകുന്നതാണ് എന്തുകൊണ്ടും നല്ലത്. ഉദാഹരണത്തിന് നിങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു റീലാണ് ചെയ്യുന്നതെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ടാഗുകൾ മാത്രം നൽകിയാൽ മതി. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കണ്ടന്‍റുകൾ വേഗത്തിൽ ലഭ്യമാവുക, സ്പാം കണ്ടന്‍റ് കുറയ്ക്കുക, കണ്ടന്‍റ് ക്രിയേറ്റേഴ്സ് ഹാഷ്ടാഗ് മികച്ച രീതിയിൽ ഉപയോഗിക്കുക എന്നിവയാണ് പുതിയ അപ്ഡേറ്റിന്‍റെ ലക്ഷ്യം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾ

ഒറ്റ മാസം മദ്യം ഉപേക്ഷിച്ചാൽ ശരീരത്തിൽ എന്ത് മാറ്റം ഉണ്ടാകും? ഡ്രൈ ജനുവരിയെക്കുറിച്ചറിയേണ്ടത്

ജനുവരി ആരംഭിക്കുമ്പോൾ പഴയ മോശം ശീലങ്ങൾ ഉപേക്ഷിക്കാൻ പലരും ശ്രമിക്കാറുണ്ട്. ജിമ്മിൽ പോകണം, ആരോഗ്യകരമായ ഭക്ഷണം...

കേരള വാർത്തകൗതുകങ്ങൾ

സ്‌കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത് 4,52,207 രൂപ; അവകാശികളെ തേടി പൊലീസ്

ആലപ്പുഴ : സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത് 4,52,207...

കൗതുകങ്ങൾ

ആഫ്രിക്കയുടെ സ്വന്തം ‘സൂപ്പർ ടസ്കർ’ ക്രെയ്ഗ് ചരിഞ്ഞു

കെനിയ: ആഫ്രിക്കൻ വന്യജീവി ലോകത്ത് ഏറെ പ്രശസ്തനായ ‘സൂപ്പർ ടസ്കർ’ ആന ക്രെയ്ഗ് ചരിഞ്ഞു. ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട ആനയായിരുന്ന...

കൗതുകങ്ങൾ

നോക്കും ചിരിക്കും നാണിച്ച് തലതാഴ്‌ത്തും; ശരിക്കും മനുഷ്യക്കുഞ്ഞിനെപ്പോലെ, 2026ലെ താരം ഇവനാണ് ‘മിറുമി’

കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്ന പാവയാണ് ലബൂബു. സോഷ്യൽ മീഡിയയിലൂടെ വൈറലായ ഈ...