അന്താരാഷ്ട്ര വാർത്ത

പുറത്ത് ക്രിസ്‌മസ് ആഘോഷം; അകത്ത് 370 കോടിയുടെ വൻ കവർച്ച, നടന്നത് ‘ഓഷ്യൻസ് ഇലവൻ’ മോഡൽ മോഷണം

ബെർലിൻ: ക്രിസ്‌‌മസ് അവധി ദിവസത്തിൽ ബാങ്കിൽ നിന്ന് 370 കോടിയുടെ കവർച്ച നടത്തി മോഷണ സംഘം. ജർമ്മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ പടിഞ്ഞാറൻ നഗരമായ ഗെൽസെൻകിർച്ചനിലാണ് സംഭവം. സ്‌പാർക്കോസ് സേവിംഗ്‌സ് ബാങ്കിന്റെ ഭൂഗർഭ നിലവറയിലാണ് മോഷണം നടന്നത്.

പാർക്കിംഗ് ഗാരേജിനോടു ചേർന്നുള്ള നിലവറയുടെ ഭിത്തി തുരന്നാണ് മോഷണം നടത്തിയത്. സേഫ് ഡെപ്പോസിറ്റ് ബോക്‌സുകളിലാണ് ഉപഭോക്താക്കളുടെ പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. ഇതിൽ 3000 ത്തിൽ അധികം സേഫ് ഡെപ്പോസിറ്റ് ബോക്‌സുകൾ മോഷണ സംഘം തകർത്തിട്ടുണ്ട്. നിലവറയിൽ ഉണ്ടായിരുന്ന വസ്‌തുക്കളിൽ 95 ശതമാനത്തിൽ അധികവും മോഷ്‌ടിക്കപ്പെട്ടു.

കഴിഞ്ഞ ആഴ്‌ചയിൽ ക്രിസ്‌മസിനോടനുബന്ധിച്ച് ജർമ്മനിയിലെ ബിസിനസ് സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ നിലവറയ്‌ക്കുള്ളിൽ കയറിയ സംഘം ഡെപ്പോസിറ്റ് ബോക്‌സുകൾ തകർത്തിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മോഷണ വിവരം അറിയുന്നത്.

കഴിഞ്ഞ ആഴ്ചയിൽ രാത്രികാലങ്ങളിൽ പാർക്കിംഗ് ഗാരേജിന്റെ പടിക്കെട്ടിൽ നിരവധി പേർ വലിയ ബാഗുകളുമായി പോകുന്നത് കണ്ടവരുണ്ടെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ സുരക്ഷാ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ച ആളുകൾ പാർക്കിംഗ് ഗാരേജിൽ നിന്ന് പുറത്തേക്ക് പോകുന്നതായി തെളിഞ്ഞിട്ടുണ്ട്.

മോഷണവിവരം അറിഞ്ഞ് നൂറുകണക്കിന് ഉപഭോക്താക്കൾ ബാങ്കിന് പുറത്ത് തടിച്ചുകൂടി. പ്രകോപിതരായ ഇവർ ബാങ്ക് ജീവനക്കാരെ ആക്രമിക്കാതിരിക്കാൻ കനത്ത സുരക്ഷാ നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള ആസൂത്രണത്തോടെ നടത്തിയ മോഷണം ‘ഓഷ്യൻസ് ഇലവൻ’ എന്ന ചലച്ചിത്രത്തെ അനുസ്‌മരിപ്പിക്കുന്നതാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറയുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...