അമേരിക്കൻ വാർത്ത

വാഷിംഗ്ടൻ ഡിസി ശ്രീനാരായണ മിഷൻ സെന്ററിന് 2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

വാഷിംഗ്ടൻ ഡിസി:  വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെയായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്ററിന്റെ 2026 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ ഏഴാം തീയതി വാഷിംഗ്ടൻ ഡിസിക്ക് സമീപമുള്ള  എൽക്റിഡ്ജ് പബ്ലിക്  ലൈബ്രറിയിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ  എതിരില്ലാതെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ്‌ – സന്ദീപ് പണിക്കർ, വൈസ് പ്രസിഡന്റ്‌ – പ്രേജിത്ത് ശിവപ്രസാദ്, സെക്രട്ടറി- സജീവ് സദാനന്ദൻ, ജോ. സെക്രട്ടറി – നീതു ഫൽഗുനൻ, ട്രഷറർ -എ. വേണുഗോപാൽ , ജോ. ട്രഷറർ – വിദ്യാ അരുൺ, ബോർഡ് ഓഫ് ഡയറക്ടർസ് – ജയരാജ് ജയദേവൻ, മധുരം ശിവരാജൻ, നന്മ ജയൻ വക്കം, സതി സന്തോഷ് , സജി വേലായുധൻ, ഷീബ സുമേഷ്, അനൂപ് ഗോപി,  കിച്ചു ശശിധരൻ, നീവേദിത കാട്ടുപറമ്പിൽ  എന്നിവർ അടങ്ങുന്ന  പുതിയ ഭരണസമിതി, ജനുവരി ഒന്ന് മുതൽ ചുമതല എല്ക്കും. Dr അരുൺ പീതംബരൻ തിരഞ്ഞെടുപ്പ് ഓഫീസർ ആയി പ്രവർത്തിച്ചു.

ഗുരുദേവ സന്ദേശങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, SNMC കുടുംബത്തെ സ്നേഹത്തിലും സഹോദര്യത്തിലും അധിഷ്ഠിതമായ ഒരു മാതൃകാ സംഘടന ആക്കി വളർത്താനുള്ള പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്ന് നിയുക്ത പ്രസിഡന്റ്‌ സന്ദീപ് പണിക്കർ തന്റെ പ്രസംഗത്തിൽ അറിയിച്ചു.

പ്രതിമാസ ഗുരുപൂജകൾക്കും,മറ്റു കലാ സാംസ്‌കാരിക പരിപാടികൾക്കൊപ്പം, കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, യുവജന പരിപാടികൾക്കും പ്രാധാന്യം നൽകുമെന്ന് പുതിയ സെക്രട്ടറി സജീവ് സദാനന്ദൻ അറിയിച്ചു.

2025 ഭരണസമിതിയുടെ കർമനിരതമായ പ്രവർത്തനങ്ങളെ വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...