അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നിതിനായി കൂടുതൽ പരിശോധനയ്ക്ക് വിധേയനാക്കി.

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിനെയാണ് ലഹരി പരിശോധനയ്ക്ക് വിധേയനാക്കിയത്. പ്രാഥമിക പരിശോധനാ ഫലത്തിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പ്രാഥമിക പരിശോധന ഫലം പോസിറ്റിവായാതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

ഓഗസ്റ്റ് 4-ന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർബസ് A320 വിമാനം, യാത്രാമധ്യേ ഏകദേശം 300 അടി താഴ്ചയിലേക്ക് പതിച്ചതിന് ശേഷം നിയന്ത്രണം വീണ്ടെടുക്കുകയും ഡൽഹിയിൽ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തിരുന്നു.

സംഭവത്തിൽ ചില യാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു. എട്ട് ജീവനക്കാർ ഉൾപ്പെടെ 137 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

നടപടിക്രമങ്ങളുടെ ഭാഗമായി സംഭവത്തിന് ശേഷം രണ്ട് ഫ്‌ലൈറ്റുകളെയും ലഹരി വസ്തുക്കൾ ഉപയോഗിച്ചോ എന്നറിയാനുള്ള പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. തുടർന്നാണ് പൈലറ്റ്-ഇൻ-കമാൻഡിന്റെ സാമ്പിൾ സ്ഥിരീകരണത്തിനായി ഒരു പ്രത്യേക ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത്.

അന്വേഷണവും പരിശോധനാ പ്രക്രിയകളും പൂർത്തിയാകുന്നതുവരെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണങ്ങളുടെയും പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...