കായികം

ലങ്കാദഹനത്തിനിടെ റെക്കോഡും സ്വന്തമാക്കി ദീപ്തി ശര്‍മ; വിക്കറ്റു വേട്ടയിൽ വൻനേട്ടം

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് തിരുത്തി ഇന്ത്യയുടെ ദീപ്തി ശര്‍മക്ക് സ്വന്തം. ചൊവ്വാഴ്ച ശ്രീലങ്കക്കെതിരായ മത്സരത്തോടെ 152 വിക്കറ്റ് നേടിയ ദീപ്തി, മേഘന്‍ ഷട്ടിന്റെ റെക്കോഡാണ് മറികടന്നത്. ലങ്കയ്‌ക്കെതിരെ അഞ്ചാം ടി20 മത്സരത്തിന് ഇറങ്ങുമ്പോള്‍ മേഘന്റെ റെക്കോര്‍ഡിന് ഒപ്പമായിരുന്നു ദീപ്തി. നിലാക്ഷിക സില്‍വയെ പുറത്താക്കിയാണ് റെക്കോഡ് സ്വന്തം പേരിലാക്കിയത്. 130-ാം ഇന്നിംഗ്‌സിലാണ് ദീപ്തി 152 വിക്കറ്റില്‍ എത്തിയത്. 86 ഇന്നിംഗ്‌സില്‍ 103 വിക്കറ്റ് നേടിയ രാധ യാദവാണ് ഇക്കാര്യത്തിൽ രണ്ടാമതുള്ള ഇന്ത്യന്‍ താരം.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് ഇന്ത്യ നേടിയത്. 43 പന്തില്‍ 68 റണ്‍സ് നേടിയ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറാണ് ടോപ് സ്‌കോറര്‍. അമന്‍ജോത് കൗര്‍ (18 പന്തില്‍ 21), അരുന്ധതി റെഡ്ഡി (11 പന്തില്‍ 27) എന്നിവരും വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

176 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തുടക്കത്തിൽതന്നെ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിനെ നഷ്ടമായി. രണ്ട് റണ്‍സെടുത്ത ചമാരിയെ അരുന്ധതി റെഡ്ഢി, ദീപ്തി ശര്‍മയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ഇമേഷ ദുലാനിയും ഹാസിനി പെരേരയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 39 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി തികച്ച ഇമേഷയെ പുറത്താക്കി അമന്‍ ജ്യോത് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഹാസിനി പെരേരയും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ ലങ്കൻ നിരക്ക് കഴിഞ്ഞുള്ളൂ. ഹര്‍മന്‍പ്രീതാണ് കളിയിലെ താരം. ഷഫാലി വര്‍മ പരമ്പരയിലെ താരമായി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കായികം

മദ്യപിച്ച് ലക്കുകെട്ട് തമ്മിലടി; ഹാരി ബ്രൂക്കിന്റെ നായകസ്ഥാനം തെറിക്കും? ആഷസ് തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റിൽ പ്രതിസന്ധി

ലണ്ടൻ: ഇംഗ്ലീഷ് ക്രിക്കറ്റിനെ നാണക്കേടിലാക്കി സൂപ്പർ താരം ഹാരി ബ്രൂക്കിന്റെ അച്ചടക്ക ലംഘനത്തിന്റെ റിപ്പോർട്ടുകൾ പുറത്ത്....

കായികം

തിലക് വർമയ്ക്ക് പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനായി; ഇന്ത്യക്ക് വൻ തിരിച്ചടി, പകരം ഗില്ലെത്തുമോ?

ഹൈദരാബാദ്: ടി20 ലോകകപ്പിന് മുൻപ് ഇന്ത്യക്ക് തിരിച്ചടിയായി ബാറ്റർ തിലക് വർമയുടെ പരിക്ക്. അടിവയറ്റിൽ പരിക്കേറ്റ...

കായികം

ഇന്ത്യൻ ഫുട്ബാളിലെ അനിശ്ചിതത്വം നീങ്ങി; ഐ.എസ്.എല്ലിന് ഫെ​ബ്രു​വ​രി 14ന് ​കി​ക്കോ​ഫ്

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ അനിശ്ചിതത്വം നീങ്ങി, ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ.എസ്.എൽ) പുതിയ സീസണ് ഫെബ്രുവരി 14ന് തുടക്കമാകും. കേന്ദ്ര കായികമന്ത്രി...

കായികം

മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്..? ‘ബെക്കാം റൂൾ’ പിന്തുടർന്ന് കൂടുമാറ്റം

ലണ്ടൻ: അമേരിക്കൻ മേജർ ലീഗ് സോക്കർ സീസൺ സമാപിക്കുകയും, ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ഇനിയും മാസങ്ങൾ...