കേരള വാർത്ത

തനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങൾ തന്നെ വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുന്നു; പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ ഉള്ളുതുറന്ന് ദിലീപ്

തിരുവനന്തപുരം: കോടതി കുറ്റവിമുക്തനാക്കിയ ശേഷവും സംസ്ഥാനത്താകെ തനിക്കെതിരെ ഉയരുന്ന പ്രതിഷേധത്തില്‍ മൗനം വെടിഞ്ഞ് നടന്‍ ദിലീപ്.തിങ്കളാഴ്ച്ച ശബരിമല ദര്‍ശനത്തിനിടെയാണ് നടന്‍ മനോരമയോട് ഉള്ള് തുറന്നത്.അമ്മയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും അമ്മയ്ക്കുള്ള വഴിപാടിന്റെ ഭാഗമായാണ് ശബരിമലയിലെത്തിയതെന്നും ദിലീപ് വെളിപ്പെടുത്തി. കോടതിവിധിക്ക് ശേഷവും മാധ്യമങ്ങള്‍ ഉള്‍പ്പടെ തന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുകയാണെന്നും തനിക്കും നീതി ലഭിക്കണ്ടെയെന്നും ദിലീപ് ചോദിക്കുന്നു. മാധ്യമങ്ങള്‍ തന്നെക്കുറിച്ച് പടച്ചുവിടുന്നത് ഒക്കെ തന്നെയും നുണകളാണെന്നും നടന്‍ പ്രതികരിച്ചു.തിങ്കളാഴ്ച്ച രാവിലെയോടെ സന്നിദ്ധാനത്തെത്തിയ നടന്‍ ആദ്യം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും തന്ത്രിയെക്കാണാനായി കാത്തുനില്‍ക്കുന്നതിനിടെ മനോരമയോട് മാത്രമായി സംസാരിക്കുകയായിരുന്നു.

ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ: ..”എന്നെ എല്ലാവരും ഉപദ്രവിക്കുകയാണ്.എന്തെല്ലാം അസത്യങ്ങളാണ് തട്ടി വിടുന്നത്. അല്‍പമെങ്കിലും നീതി വേണ്ടേ. ഞാന്‍ അയ്യപ്പഭക്തനാണ്. കഴിഞ്ഞ വര്‍ഷം ദര്‍ശനത്തിനു വന്നപ്പോള്‍ ചെറിയ വിവാദം ഉണ്ടായി. ഇത്തവണ വഴിപാട് ബുക്ക് ചെയ്താണ് വന്നത്.”അമ്മയ്ക്കു തീരെ വയ്യ. മൂന്നു തവണ വീണു. ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്.നോക്കാനായി ഒരാളെ ഏല്‍പിച്ചിട്ടുണ്ട്.

്അമ്മയ്ക്കു വേണ്ടി ഉച്ചപൂജാ സമയത്ത് പ്രത്യേകം പ്രാര്‍ഥിക്കണമെന്നു തന്ത്രി കണ്ഠര് മഹേഷ് മോഹനരോട് അഭ്യര്‍ഥിക്കാനാണ് കാത്തു നിന്നത്.”മാധ്യമങ്ങളുമായി സംസാരിക്കാന്‍ തയാറാകാതെ ഒഴിഞ്ഞു മാറിയ ദിലീപ് തന്ത്രിയെ കാണാനായി കാത്തു നില്‍ക്കുമ്പോഴാണ് മനോരമയോട് മാത്രമായി സംസാരിക്കാന്‍ തയാറായത്.

രാവിലെ 8.30 ഓടെയാണ് ദിലീപ് പമ്പയില്‍ എത്തിയത്.ഒപ്പമുള്ളവര്‍ക്കൊപ്പം പൊന്‍കുന്നത്തു നിന്ന് കെട്ടു മുറുക്കിയാണ് നടന്‍ എത്തിയത്. പമ്പയില്‍ നിന്നു കാല്‍ നടയായി മലകയറി സന്നിധാനത്ത് എത്തിയ ദിലീപ് ഇരുമുടികെട്ട് ഇല്ലാത്തതിനാല്‍ സ്റ്റാഫ് ഗേറ്റു വഴി സോപാനത്ത് എത്തി ദര്‍ശനം നടത്തുകയായിരുന്നു.ഗോപാലകൃഷ്ണന്‍, ഉത്രാടം എന്ന നാളിലാണ് ദിലീപ് ഉച്ച പൂജക്കു ടിക്കറ്റ് എടുത്തത്.തുടര്‍ന്ന് മേല്‍ശാന്തി, തന്ത്രി എന്നിവരെ കണ്ട് പൂജയുടെ വിവരങ്ങള്‍ അറിയിച്ചു.പണിക്കേഴ്സ് ട്രാവല്‍സ് ഉടമ ബാബു പണിക്കരുടെ കളഭ പൂജയില്‍ പങ്കെടുത്ത ശേഷമാണ് ഉച്ച പൂജയ്ക്കു പോയത്.

സുഹൃത്ത് ശരത്ത്, അഡ്വ: പ്രണവ്, ചെന്നൈയിലെ വ്യവസായി ശശികുമാര്‍ എന്നിവരോടൊപ്പമാണ് ദിലീപ് ദര്‍ശനത്തിന് എത്തിയത്.

അതേസമയം സംസ്ഥാനമൊട്ടാകെ ദിലീപിനെതിരെ പ്രതിഷേധം കനക്കുകയാണ്.

എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ നടന്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് പരിപാടിയില്‍ നിന്നും താരത്തെ മാറ്റി.ജനുവരിയില്‍ നടക്കാനിരിക്കുന്ന ഉത്സവത്തില്‍ കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം നടത്താന്‍ ദിലീപിനെയാണ് തീരുമാനിച്ചിരുന്നത്.ഇത് സംബന്ധിച്ച നോട്ടീസ് പുറത്തുവന്നതോടെ കടുത്ത വിമര്‍ശനം ഉയര്‍ന്നു വരികയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. പതിവായി സന്ദര്‍ശനത്തിന് എത്തുന്ന വ്യക്തിയെന്ന നിലയിലാണ് ക്ഷണിച്ചതെന്നുമാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്. അതേസമയം സംഭവങ്ങളുടെ പസ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന പരിപാടി ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. മേല്‍ശാന്തിയായിരിക്കും കൂപ്പണ്‍ ഏറ്റുവാങ്ങുക.

അടുത്താഴ്്ച്ച റിലീസ് ചെയ്യാനിരിക്കുന്ന ദിലീപ് ചിത്രം ഭഭബയില്‍ അതിഥി താരമായെത്തുന്ന മോഹന്‍ലാലിനെതിരെയും സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.ഡബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മോഹന്‍ലാലിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...