പ്രധാന വാർത്ത

ഇന്ത്യയിലെത്തിയ മെസ്സി എന്തുകൊണ്ട് ഇവിടെ ഒരു പ്രദര്‍ശന മത്സരം പോലും കളിക്കുന്നില്ല? കാരണം ഇന്‍ഷുറന്‍സ് പോളിസി

കൊല്‍ക്കത്ത: ‘ഗോട്ട് ഇന്ത്യ ടൂറി’ന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഇതിഹാസ താരം ലയണല്‍ മെസ്സി ഇന്ത്യയിലെത്തിയത്. താരത്തിന്റെ ഇന്ത്യയിലെ പര്യടനത്തില്‍ കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നാല് നഗരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ താരത്തിന്റെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനം അക്രമാസക്തമായിരുന്നു. സ്റ്റേഡിയത്തിലെത്തിയ മെസ്സിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തതില്‍ ആരാധകര്‍ പ്രകോപിതരായതോടെ നിശ്ചയിച്ചതിനേക്കാള്‍ വേഗത്തില്‍ താരം മടങ്ങി. ഇതോടെ കാണികള്‍ അക്രമാസക്തരായി. സംഭവത്തില്‍ പോലീസുകാര്‍ക്ക് ഉള്‍പ്പെടെ ചെറിയ പരിക്കുണ്ടായി.

ഇന്ത്യയിലെത്തിയ മെസ്സി ഇവിടെ ഒരു സൗഹൃദ മത്സരത്തിനായി പോലും ബൂട്ടണിയാത്തതെന്തെന്ന് ആരാധകര്‍ ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ അതിനു പിന്നില്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കാരണങ്ങളുണ്ട്. ഇന്ത്യയില്‍ ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റ് പര്യടനത്തിലാണ് മെസ്സി. ഇന്ത്യയില്‍ ചെലവഴിക്കുന്ന മൂന്ന് ദിവസങ്ങളില്‍ മെസ്സി പങ്കെടുക്കുന്ന ഒരു മത്സരവും ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടില്ല. ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട നിബന്ധനകളുള്ളതിനാല്‍ മെസ്സിക്ക് ഇവിടെ ഒരു മുഴുവന്‍ മത്സരം കളിക്കാന്‍ സാധിക്കില്ല.

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ അത്ലറ്റ് ഇന്‍ഷുറന്‍സ് പോളിസികളില്‍ ഒന്നാണ് മെസ്സിയുടേത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് താരത്തിന്റെ ഇടതുകാല്‍ ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത് 900 ദശലക്ഷം യുഎസ് ഡോളിറിനാണ്. അതായത് ഏകദേശം 8,151 കോടിയോളം രൂപയ്ക്ക്. കരിയറിനു തന്നെ ഭീഷണിയാകുന്ന തരത്തില്‍ സംഭവിക്കുന്ന പരിക്കില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പ്രയാസങ്ങളുണ്ടാകുകയാണെങ്കില്‍ അതില്‍ നിന്നുള്ള പരിരക്ഷ ഇന്‍ഷുറന്‍സ് വഴി ലഭിക്കും.

എന്നാല്‍ ക്ലബ്ബിനോ രാജ്യത്തിനോ വേണ്ടിയല്ലാതെ കളിക്കുന്ന മത്സരങ്ങളില്‍ ഈ ഇന്‍ഷുറന്‍സ് പരിരക്ഷ താരത്തിന് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ മേജര്‍ സോക്കര്‍ ലീഗ് (എംഎല്‍എസ്) ക്ലബ് ഇന്റര്‍ മയാമിക്കോ അര്‍ജന്റീനയ്‌ക്കോ വേണ്ടിയല്ലാതെ മെസ്സിക്ക് മറ്റ് മത്സരങ്ങളിലൊന്നും കളിക്കാന്‍ സാധിക്കില്ല. പ്രദര്‍ശന മത്സരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇക്കാരണത്താലാണ് ഇന്ത്യന്‍ പര്യടനത്തിനിടെ മെസ്സിക്ക് പ്രദര്‍ശന മത്സരം കളിക്കാന്‍ സാധിക്കാതിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...