അമേരിക്കൻ വാർത്ത

മാഗ് തിരഞ്ഞെടുപ്പിൽ ‘ടീം യുണൈറ്റഡിന്’ ചരിത്ര വിജയം; റോയി മാത്യു പ്രസിഡന്റ്

ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH)2026-27 ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ‘ടീം യുണൈറ്റഡ്’ പാനലിന് ചരിത്ര വിജയം. പ്രസിഡന്റ്, ട്രസ്റ്റി ബോർഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ബോർഡ് ഓഫ് ഡയറക്ടേഴ്സ് തുടങ്ങി എല്ലാ സീറ്റുകളിലും ടീം യുണൈറ്റഡ് സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റോയി സി. മാത്യു 1509 വോട്ടുകൾ നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. എതിർ സ്ഥാനാർഥിയായ ചാക്കോ പി. തോമസിന് 836 വോട്ടുകൾ ലഭിച്ചു.

∙ ട്രസ്റ്റി ബോർഡ് & എക്സിക്യൂട്ടീവ് കമ്മിറ്റി ഫലങ്ങൾ
ട്രസ്റ്റി ബോർഡ്: ക്ലാരമ്മ മാത്യൂസ് (1593 വോട്ടുകൾ) വിജയിച്ചു. (എതിരാളി ജോസഫ് മത്തായി ഒലിക്കൻ – 715 വോട്ടുകൾ).
വനിതാ പ്രതിനിധികൾ (Women’s Representatives): അമ്പിളി ആന്റണി (1514 വോട്ടുകൾ), അനില സന്ദീപ് (1367 വോട്ടുകൾ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് റെപ്രസെന്റേറ്റീവ്: മൈക്കിൾ ജോയ് (1307 വോട്ടുകൾ) വിജയിച്ചു. (എതിരാളി ഡോ. നവീൻ പാത്തിയിൽ – 1013 വോട്ടുകൾ).

∙ ബോർഡ് ഓഫ് ഡയറക്ടേഴ്സ്
ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കുള്ള 11 സീറ്റുകളിലും ടീം യുണൈറ്റഡ് തൂത്തുവാരി. 1582 വോട്ടുകൾ നേടി ഷിനു എബ്രഹാം ആണ് ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയത്.

വിജയിച്ച ബോർഡ് അംഗങ്ങളും അവർക്ക് ലഭിച്ച വോട്ടുകളും: ഷിനു എബ്രഹാം: 1582, ജീവൻ സൈമൺ: 1574, വിനോദ് ചെറിയാൻ: 1551, മാത്യു തോമസ് (സന്തോഷ് ആറ്റുപുറം): 1499, ഡോ. സുബിൻ ബാലകൃഷ്ണൻ: 1494, ജിൻസ് മാത്യു: 1462, സാജൻ ജോൺ: 1431, ബനീജ ചെറു: 1422, ഡെന്നീസ് മാത്യു: 1268, ബിജു ശിവൻ: 1266, സുനിൽ തങ്കപ്പൻ: 1251. എതിർ പാനലായ ‘ടീം ഹാർമണി’യുടെ സ്ഥാനാർഥികളേക്കാൾ ബഹുദൂരം മുന്നിലെത്തിയാണ് ടീം യുണൈറ്റഡ് സ്ഥാനാർഥികൾ വിജയം ഉറപ്പിച്ചത്. 


Report  അജു വാരിക്കാട് – ജീമോൻ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...