അമേരിക്കൻ വാർത്ത

ഇൻഷുറൻസ് പ്രതിസന്ധി: സബ്‌സിഡി ഇല്ലാതായാൽ പ്രീമിയം ഇരട്ടിയിലധികം വർധിക്കും

വാഷിങ്ടൻ : അഫോർഡബിൾ കെയർ ആക്ട് പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ അവസാനിക്കുന്നത് യുഎസിലെ ആരോഗ്യമേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ സബ്‌സിഡികൾ നിലനിർത്താനുള്ള നിയമനിർമാണം സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി.

സബ്‌സിഡി ഇല്ലാതാകുന്നതോടെ ഇൻഷുറൻസ് പ്രീമിയം തുക ഇരട്ടിയിലധികം വർധിക്കുമെന്നാണ് കണക്കുകൾ. KFFന്റെ കണക്കനുസരിച്ച് ശരാശരി വാർഷിക പ്രീമിയം 888 ഡോളറിൽ നിന്ന് 1,904 ഡോളർ ആയി ഉയരും. ഇതോടെ, ആരോഗ്യവാന്മാരായ നിരവധി പേർ ഇൻഷുറൻസ് എടുക്കാതിരിക്കുകയോ, ഉയർന്ന ഡിഡക്റ്റബിളുകളുള്ള പ്ലാനുകളിലേക്ക് മാറുകയോ ചെയ്യും.

ഇത് ഇൻഷുറൻസ് പൂളിൽ രോഗികളായ ആളുകൾ മാത്രം അവശേഷിക്കുന്ന ഒരു ‘ഡെത്ത് സ്പൈറൽ’ (Death Spiral) അവസ്ഥയിലേക്ക് നയിക്കുമെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പ്രഫസർ ജെറാർഡ് ആൻഡേഴ്സൺ അഭിപ്രായപ്പെട്ടു. ഇൻഷുറൻസ് ഇല്ലാത്തവരുടെ എണ്ണം കൂടുന്നത് ഗ്രാമീണ ആശുപത്രികൾക്ക് അടക്കം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുകയും മറ്റ് ഇൻഷുറൻസ് എടുത്തവരുടെ ആരോഗ്യ ചെലവുകൾ വർധിക്കാൻ കാരണമാവുകയും ചെയ്യും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...