അമേരിക്കൻ വാർത്ത

‘അമേരിക്ക 250’ ആഘോഷത്തിന് ഓർമ ഇന്റർനാഷനൽ നേതൃത്വം നൽകും

ഫിലഡൽഫിയ : ഡോ. എം വി പിള്ള (ഡാലസ്), തമ്പി ആന്റണി (സാൻ ഫ്രാൻസിസ്കോ), മാധവൻ ബി നായർ ( ന്യൂജഴ്സി), ജെ മാത്യൂസ് (ന്യൂയോർക്ക്), പോൾ കറുകപ്പിള്ളി (ന്യൂയോർക്ക്), ജോർജ് മാത്യൂ (ഫിലഡൽഫിയ), ദിലീപ് വർഗീസ് ( ന്യൂജഴ്സി) എന്നിവരാണ്, ‘അമേരിക്ക 250: ലെഡ് ബൈ ഓർമ ഇന്റർനാഷനലിന്റെ’ ഡയറക്ടർമാർ. അമേരിക്കൻ ഐക്യനാടുകളുടെ, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ, 250-ാം വാർഷികാഘോഷം, രാജ്യവ്യാപകമായി കൊണ്ടാടുകയാണ് അമേരിക്ക 250 സെലിബ്രേഷനിൽ. ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻ കൗൺസിലാണ് ഏകോപനം നിർവഹിക്കുക. അമേരിക്കയിലെ വിവിധ ഭാരത സംസ്കൃതീ സംഘടനകളെ കൂട്ടുചേർത്താണ് ആഘോഷങ്ങൾ ക്രമപ്പെടുത്തുക. 2026 ഓഗസ്റ്റ് 15ന് ഫിലഡൽഫിയയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയോടെ ആഘോഷങ്ങൾ സമാപിക്കും.

ജോസ് ആറ്റുപുറം (ട്രസ്റ്റി ബോഡ് ചെയർമാൻ), ജോർജ് നടവയൽ (ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻ കൗൺസിൽ ചെയർമാൻ) നിമ്മി റോസ് ദാസ് (ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി), സജി സെബാസ്റ്റ്യൻ (ഓർമ ഇന്റർനാഷനൽ പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ക്രിസ്റ്റി ഏബ്രഹാം (ജനറൽ സെക്രട്ടറി), റോഷിൻ പ്ളാമൂട്ടിൽ (ട്രഷറർ), മെർലിൻ മേരി അഗസ്റ്റിൻ (പിആർഒ), വിൻസന്റ് ഇമ്മാനുവേൽ (പബ്ലിക് അഫയേഴ്സ് ചെയർ), ജോസഫ് കുന്നേൽ (ലീഗൽ കൗൺസിൽ ചെയർ), ജോസ് തോമസ് (ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ), ജോ തോമസ് (ബിസിനസ് ബിഗ് വിഗ്), ജോവിൻ ജോസ് (ചീഫ് ഡപ്യൂട്ടി ഡിസ്ട്രിക് അറ്റേണി), അനീഷ് ജയിംസ് (ബിസിനസ് കൺസൾട്ടന്റ്), ഷൈലാ രാജൻ (ഓർമ ഇന്റർനാഷനൽ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ്) എന്നിവരണ് ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻ കൗൺസിൽ അംഗങ്ങൾ.

വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും അരങ്ങുകളിലും വേദികളിലും എണ്ണം പറഞ്ഞ അമേരിക്കൻ മലയാളികളുടെ അമേരിക്കൻ ജീവിത സംഭാവനകളെ ഹൈലൈറ്റ് ചെയ്യും. ഫിനാലെയിൽ കലാ സന്ധ്യയും അവാർഡ് നിശയും നടത്തും. രാഷ്ട്രീയ ഭരണ സാരഥികൾ, സാമൂഹിക സംഘടനാ പ്രവർത്തകർ, ആത്മീയ പ്രചോദകർ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, സിനിമാ കലാകാരന്മാർ, കായിക താരങ്ങൾ, ശാസ്ത്രജ്ഞർ, ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾ, നഴ്‌സുമാർ, അധ്യാപകർ, ഡോക്ടർമാർ, ബിസിനസുകാർ, പത്രപ്രവർത്തകർ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ശോഭിച്ച അമേരിക്കൻ മലയാള വ്യക്തിത്വങ്ങളെയും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിപാടികൾ ക്രമപ്പെടുത്തുക.

Report ജോർജ് നടവയൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...