കൊല്ലം: മലയാള സിനിമയുടെ മസിൽമാനും ആക്ഷൻ ഹീറോയുമായിരുന്ന നടൻ ജയൻ ഓർമ്മയായിട്ട് 45 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു . സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച ആ അതുല്യ കലാകാരൻ, 1980 നവംബർ 16-ന് ആണ് ചെന്നൈയിലെ ഷോളാവാരത്ത് ‘കോളിളക്കം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഹെലികോപ്റ്റർ അപകടത്തിലാണ് മരണപ്പെട്ടത്.
സാധാരണക്കാരന്റെ ഹീറോയായി സിനിമയിൽ തിളങ്ങിയ ജയൻ, ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. അദ്ദേഹത്തിന്റെ സ്റ്റൈലും, പൗരുഷമുള്ള സംഭാഷണ രീതികളും, സാഹസികതയും മലയാളിക്ക് ഇന്നും ആവേശമാണ്.
ഒരു നാവികസേന ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിന്ന് സിനിമയിലെത്തി, ആക്ഷൻ ഹീറോ എന്ന പദവിയിലേക്ക് വളരെ പെട്ടെന്ന് വളർന്ന ജയൻ, ‘അങ്ങാടി’, ‘ശരപഞ്ചരം’, ‘ചാകര’, ‘മനുഷ്യ മൃഗം’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കി.
നാലര പതിറ്റാണ്ടിന് ഇപ്പുറവും, ജയൻ എന്ന നടൻ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒളിമങ്ങാത്ത താരമായി ജീവിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
Report Varthalokam News







Leave a comment