കേരള വാർത്ത

ബി​നാ​ലെ​യി​ല്‍ സ​ന്യാ​സി​നി​യു​ടെ ക​ലാ​സൃ​ഷ്‌ടി​ക​ള്‍

കൊ​​​​ച്ചി: ക​​​​ലാ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടാ​​​​ന്‍ ഒ​​​​രു സി​​​​എം​​​​സി സ​​​​ന്യാ​​​​സി​​​​നി. ഏ​​​​ഷ്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​മ​​​​കാ​​​​ലി​​​​ക ക​​​​ലാ​​​​മേ​​​​ള​​​​യെ​​​​ന്ന് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന കൊ​​​​ച്ചി -മു​​​​സി​​​​രി​​​​സ് ബി​​​​നാ​​​​ലെ​​​​യി​​​​ല്‍ ഇ​​​​താ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു മ​​​​ല​​​​യാ​​​​ളി സ​​​​ന്യാ​​​​സി​​​​നി​​​​യു​​​​ടെ ക​​​​ലാ​​​​സൃ​​​​ഷ്‌​​​ടി​​​ക​​​​ളും ലോ​​​​കം ആ​​​​സ്വ​​​​ദി​​​​ക്കും.

സി​​​​എം​​​​സി അ​​​​ങ്ക​​​​മാ​​​​ലി മേ​​​​രി​​​​മാ​​​​താ പ്രോ​​​​വി​​​​ന്‍​സി​​​​ലെ സി​​​​സ്റ്റ​​​​ര്‍ റോ​​​​സ്‌​​​​വി​​​​ന്‍ (മാ​​​​ലു ജോ​​​​യ്) ആ​​​ണ് വി​​​​ഖ്യാ​​​​ത​​​​മാ​​​​യ ബി​​​​നാ​​​​ലെ​​​​യി​​​​ല്‍ സ​​​​വി​​​​ശേ​​​​ഷ​​​സാ​​​​ന്നി​​​​ധ്യ​​​​മാ​​​​കു​​​​ന്ന​​​​ത്. സി​​​​സ്റ്റ​​​​റു​​​​ടെ ക​​​​ര​​​​വി​​​​രു​​​​തി​​​​ല്‍ പി​​​​റ​​​​വി​​​​യ​​​​ടു​​​​ത്ത വി​​​​വി​​​​ധ പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ളും ശി​​​​ല്പ​​​​ങ്ങ​​​​ളും ബി​​​​നാ​​​​ലെ​​​​യി​​​​ല്‍ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തും. ആ​​​​റാം പ​​​​തി​​​​പ്പി​​​​ലെ​​​​ത്തി​​​നി​​​​ല്‍​ക്കു​​​​ന്ന കൊ​​​​ച്ചി-​​​​മു​​​​സി​​​​രി​​​​സ് ബി​​​​നാ​​​​ലെ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു സ​​​​ന്യാ​​​​സി​​​​നി​​​​യു​​​​ടെ ക​​​​ലാ​​​​സൃ​​​​ഷ്‌​​​ടി​​​​ക​​​​ള്‍ ലോ​​​​ക​​​​ശ്ര​​​​ദ്ധ​​​​യി​​​​ലേ​​​​ക്കെ​​​​ത്തു​​​​ന്ന​​​​ത്.

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ആ​​​​ര്‍​എ​​​​ല്‍​വി ഗ​​​​വ. കോ​​​​ള​​​​ജ് ഓ​​​​ഫ് ഫൈ​​​​ന്‍ ആ​​​​ര്‍​ട്‌​​​​സി​​​​ല്‍ ശി​​​ല്പ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​​ല്‍ ബി​​​​എ​​​​ഫ്എ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ സി​​​​സ്റ്റ​​​​ര്‍ 2022 മു​​​​ത​​​​ല്‍ ക​​​​ലാ​​​​പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ണ്ട്.

സി​​​​സ്റ്റ​​​​റു​​​​ടെ പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ളും ശി​​​ല്പ​​​ങ്ങ​​​ളും ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി കേ​​​​ര​​​​ള ല​​​​ളി​​​​ത​​​​ക​​​​ലാ അ​​​​ക്കാ​​​​ദ​​​​മി, ആ​​​​ര്‍​എ​​​​ല്‍​വി കോ​​​​ള​​​​ജ്, എ​​​​റ​​​​ണാ​​​​കു​​​​ളം ദ​​​​ര്‍​ബാ​​​​ര്‍ ഹാ​​​​ള്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന വി​​​​വി​​​​ധ ക​​​​ലാ​​​​പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​വ​​​​ങ്ങ​​​​ളെ ശി​​​​ല്പ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും നി​​​​റ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് സി​​​​സ്റ്റ​​​​ര്‍ റോ​​​​സ്‌​​​​വി​​​​ന്‍റെ സൃ​​​ഷ്‌​​​ടി​​​​ക​​​​ള്‍.

ക​​​​ല​​​​യു​​​​ടെ നി​​​​ര്‍​മ​​​​ല​​​​മാ​​​​യ ആ​​​​വി​​​​ഷ്‌​​​​കാ​​​​ര​​​​ത്തി​​​​നൊ​​​​പ്പം മാ​​​​ന​​​​വി​​​​ക​​​​ത​​​​യും മാ​​​​നു​​​​ഷി​​​​ക​​​മൂ​​​​ല്യ​​​​ങ്ങ​​​​ളും വി​​​​നി​​​​മ​​​​യം ചെ​​​​യ്യാ​​​​നു​​​​ള്ള മാ​​​​ര്‍​ഗ​​​​മാ​​​​യാ​​​​ണ് വ​​​​ര​​​​ക​​​​ളെ​​​​യും വ​​​​ര്‍​ണ​​​​ങ്ങ​​​​ളെ​​​​യും ശി​​​​ല്പനി​​​​ര്‍​മി​​​​തി​​​​ക​​​​ളെ​​​​യും കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന് സി​​​​സ്റ്റ​​​​ര്‍ റോ​​​​സ്‌​​​​വി​​​​ന്‍ പ​​​റ​​​ഞ്ഞു. ബി​​​​നാ​​​​ലെ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കാ​​​​നാ​​​​യ​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും സി​​​​സ്റ്റ​​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ചൊ​​​​വ്വ​​​​ര കാ​​​​ര്‍​മ​​​​ല്‍ നൊ​​​​വി​​​​ഷ്യേ​​​​റ്റ് മ​​​​ഠാം​​​​ഗ​​​​മാ​​​​യ സി​​​​സ്റ്റ​​​​ര്‍, സൈ​​​​ക്കോ സ്പി​​​​രി​​​​ച്വ​​​​ല്‍ കൗ​​​​ണ്‍​സ​​​​ലിം​​​​ഗി​​​​ലും സോ​​​​ഷ്യോ​​​​ള​​​​ജി​​​​യി​​​​ലും ഉ​​​​ന്ന​​​​ത​​​​പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഇ​​​​പ്പോ​​​​ള്‍ കി​​​​ട​​​​ങ്ങൂ​​​​ര്‍ ഓ​​​​ക്‌​​​​സീ​​​​ലി​​​​യം കോ​​​​ള​​​​ജി​​​​ല്‍ സോ​​​​ഷ്യ​​​​ല്‍ സ​​​​യ​​​​ന്‍​സി​​​​ല്‍ ബി​​​​എ​​​​ഡ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​കൂ​​​​ടി​​​​യാ​​​​ണ്. ബി​​​​നാ​​​​ലെ​​​​യി​​​​ല്‍ സി​​​​സ്റ്റ​​​​ര്‍ റോ​​​​സ്‌​​​​വി​​​​ന്‍റെ 30 പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ളും10 ശി​​​ല്പ​​​ങ്ങ​​​​ളു​​​​മാ​​​​ണ് പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നു​​​​ണ്ടാ​​​​കു​​​​ക.

മ​​​​ട്ടാ​​​​ഞ്ചേ​​​​രി എ​​​​സ്എം​​​​എ​​​​സ് ഹാ​​​​ളാ​​​​ണു പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​വേ​​​​ദി. 12ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന കൊ​​​​ച്ചി-മു​​​​സി​​​​രി​​​​സ് ബി​​​​ന​​​​ലെ മാ​​​​ര്‍​ച്ച് 31 വ​​​​രെ​​​​യു​​​​ണ്ടാ​​​​കും.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...