അമേരിക്കൻ വാർത്ത

ന്യൂയോർക്കിൽ താമസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഒരു ഇന്ത്യൻ വംശജൻ കൂടി മരിച്ചു

ന്യൂ യോർക്ക് : ആൽബനിയിൽ താമസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഒരു ഇന്ത്യൻ വംശജൻ കൂടി മരിച്ചു. വിദ്യാർഥിയായ അന്വേഷ് സരപ്പിള്ളിക്കു വ്യാഴാഴ്ച്ച അതീവ ഗുരുതരമായ പൊള്ളലേറ്റിരുന്നു. ശനിയാഴ്ച്ച ആശുപത്രിയിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി.

ആൽബനിയിൽ മാസ്‌റ്റേഴ്‌സ് ബിരുദം കഴിഞ്ഞു അടുത്തിടെ ജോലിക്കു കയറിയ സൈബർ സെക്യൂരിറ്റി വിദഗ്ദ്ധയായ  സഹജ റെഡ്‌ഡി ഉദുമല (24)  വ്യാഴാഴ്ച്ച തന്നെ മരണമടഞ്ഞിരുന്നു. അവർക്കു 90% പൊള്ളലേറ്റിരുന്നതായി പോലീസ് അറിയിച്ചു.

ക്വീൽ സ്ട്രീറ്റിനടുത്തുള്ള വീട്ടിൽ ആളിക്കത്തുന്ന തീയിൽ നാലു പേരെയാണ് വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ പോലീസ് കണ്ടെത്തിയത്. എല്ലാവരെയും പ്രാഥമിക ശുശ്രുഷ നൽകിയ ശേഷം ആൽബനി മെഡിക്കൽ സെന്ററിൽ എത്തിച്ചു. ഉദുമലയുടെയും സരപ്പള്ളിയുടെയും നില കൂടുതൽ ഗൗരവമായതിനാൽ അവരെ പിന്നീട് വെസ്റ്ചെസ്റ്റർ മെഡിക്കൽ ബേൺ സെന്ററിലേക്കു മാറ്റി.

വീട് പൂർണമായി കത്തിയെന്നും ഉള്ളിൽ നാലു മുതിർന്നവർ ഉണ്ടായിരുന്നുവെന്നും ആൽബനി പോലീസ് പറഞ്ഞു. അവിടെ വച്ച് അടിയന്തര ശുശ്രുഷ നൽകിയ ശേഷം ഉദുമലയെയും സരപ്പള്ളിയെയും  ഹെലികോപ്റ്ററിലാണ്‌ ആശുപത്രിയിലേക്കു  മാറ്റിയത്.

ഉദുമല തീപിടിത്തം ഉണ്ടാവുമ്പോൾ വെസ്റ്റ് അവന്യുവിലെ വീട്ടിൽ കിടന്നു ഉറങ്ങുകയായിരുന്നുവെന്നു വിശാഖപട്ടണം ആർച്ബിഷപ്പായ അടുത്ത ബന്ധു ബാല ഉദുമല പറഞ്ഞു.

താഴത്തെ നിലയിൽ ആരംഭിച്ച തീ മുകളിലത്തെ നിലയിലേക്കും തൊട്ടടുത്ത വീട്ടിലേക്കും വേഗത്തിൽ പടർന്നു. ഒരാൾ കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയാണ് രക്ഷപെട്ടത്.

സരപ്പള്ളിയുടെ മരണത്തിലും ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ അനുശോചനം രേഖപ്പെടുത്തി. രണ്ടു പേരുടെയും കുടുംബങ്ങളുമായി ബന്ധപ്പെട്ടു ആവശ്യമായ സഹായം എത്തിക്കുന്നുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...