ആനുകാലികംകേരള വാർത്ത

തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ട പോളിംഗിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള സാമഗ്രികൾ അതത് കേന്ദ്രങ്ങളിൽ വിതരണം ചെയ്തു തുടങ്ങി. പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ കൈപ്പറ്റിയ ശേഷം ഉച്ചയ്ക്ക് 12 മണിക്കു മുമ്പ് എല്ലാവരെയും പോളിംഗ് സ്റ്റേഷനുകളിൽ എത്തിക്കും. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ആറ് മണിക്ക് സ്ഥാനാർത്ഥികളുടെയും ഏ‌ജന്റുമാരുടെയും സാന്നിദ്ധ്യത്തിൽ മോക്ക് പോളിംഗ് നടത്തും.

ഇന്നലെയായിരുന്നു തദ്ദേശതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചത്. അഞ്ച് മാസത്തിനുള്ളിൽ നടക്കുന്ന നിയമസഭ തിരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള തദ്ദേശതിരെഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണമാണ് ഇന്നലെ അവസാനിച്ചത്. ഇന്ന് നിശബ്ദപ്രചാരണമാണ്. 1.32 കോടി വോട്ടർമാർ ആണ് ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക് എത്തുക.

ഒന്നാം ഘട്ടത്തിൽ 15,432 പോളിംഗ് ബൂത്തുകളും ആകെ 36,630 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്. 27,141 പേർ ഗ്രാമപഞ്ചായത്തിലും, 3,366 പേർ ബ്ലോക്ക് പഞ്ചായത്തിലും 594 പേർ ജില്ലാ പഞ്ചായത്തിലും 4,480 പേർ മുനിസിപ്പാലിറ്റിയിലും 1,049 പേർ കോ‌ർപ്പറേഷനിലുമാണ് മത്സരിക്കുന്നത്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വൈദ്യുതി, കുടിവെള്ളം, വിശ്രമിക്കാനുള്ള സൗകര്യം, റാമ്പ്, ക്യൂ സൗകര്യങ്ങളും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. പ്രായമായവർ ഭിന്നശേഷിക്കാർ, ശാരീരിക അവശതയുള്ളവർ എന്നിവർക്ക് ബൂത്തുകളിൽ ക്യൂ നിൽക്കാതെ തന്നെ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...