കൗതുകങ്ങൾ

മസ്‌കിനെയും സുക്കർബർഗിനെയും ബെസോസിനെയും റോബോട്ട് നായ്ക്കളാക്കി; വൈറലായി മിയാമി ബീച്ചിലെ ആർട്ട് ഇൻസ്റ്റലേഷൻ

ഫ്ലോറിഡ: ടെക് കോടീശ്വരന്മാരുടെയും പ്രശസ്ത കലാകാരന്മാരുടെയും ഹൈപ്പർ റിയലിസ്റ്റിക് സിലിക്കോൺ മുഖങ്ങളുമായി ഒരു കൂട്ടം ‘നാൽക്കാലി റോബോട്ടുകൾ’ തറയിൽ ചുറ്റിത്തിരിയുന്നു.

ഇലോൺ മസ്‌കിന്റെ വിചിത്രമായ തലയുമായി ഒരാൾ ചുറ്റും വട്ടമിടുന്നു. അതിന്റെ തൊട്ടടുത്തായി മാർക്ക് സുക്കർബർഗും ആൻഡി വാർഹോളും കൂട്ടിയിടിക്കുന്നു. അൽപം പിന്നിലായി പാബ്ലോ പിക്കാസോ തന്റെ കൈകാലുകളിൽ വിശ്രമിക്കുകയും ആകാശത്തേക്ക് നോക്കുകയും ചെയ്യുന്നു.

ഒരു സൈബർ ഗെയിമിലെ എന്തോ ഒന്നിനെ പോലെ തോന്നിക്കുന്ന പാതി ഹ്യൂമനോയിഡും പാതി നായയുമായ ജീവികൾ! ലോകത്തിലെ ഏറ്റവും സമ്പന്നമായ കലാമേളകളിൽ ഒന്നായ മിയാമിയിലെ ‘ആർട്ട് ബാസലി’ൽ ആണ് ഇവയെല്ലാം ഒത്തുചേർന്നത്.

ലോക​ പ്രശസ്തരായ ആളുകളുടെ വിചിത്രമായ ചിത്രീകരണത്തിലൂടെ അതിവേഗം വൈറലായി ​​മിയാമി ബീച്ച് കൺവെൻഷൻ സെന്ററിലെ ഈ ആർട്ട് ഇൻസ്റ്റലേഷൻ. ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, മാർക്ക് സുക്കർബർഗ്, ആൻഡി വാർഹോൾ, പാബ്ലോ പിക്കാസോ എന്നിവരെല്ലാം പ്രദർശനത്തിൽ ‘പങ്കെടുത്തു’.

‘റെഗുലർ ആനിമൽസ്’ എന്ന് പേരിട്ടിരിക്കുന്നതും ആർട്ടിസ്റ്റ് മൈക്ക് വിങ്കൽമാൻ ക്യൂറേറ്റ് ചെയ്തതുമായ ഈ ഇൻസ്റ്റലേഷൻ, ‘സാങ്കേതികവിദ്യയിലൂടെ ശിൽപം, ജനറേറ്റീവ് ആർട്ട് എന്നിവയുടെ പൈതൃകത്തെ പുനർവ്യാഖ്യാനിച്ചു’ എന്ന് ആർട്ട് ബാസൽ പറയുന്നു.

‘റെഗുലർ ആനിമൽസ്’ റോബോട്ടിന്റെ ഓരോ പതിപ്പും വൻ തുകക്ക് വിറ്റുതീർന്നതായും ആർട്ട് ബാസൽ പറഞ്ഞു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...