പ്രധാന വാർത്ത

നിർമാണത്തിൽ വൻവീഴ്ച; കൊല്ലത്ത് ദേശീയപാത തകർന്ന സംഭവത്തിൽ കരാർ കമ്പനിക്ക് വിലക്ക്

ന്യൂഡൽഹി: ദേശീയപാത 66ൽ കൊല്ലംകടമ്പാട്ടുകോണം റീച്ചിൽ കൊട്ടിയം മൈലക്കാടിനു സമീപം സംരക്ഷണഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരനെതിരേ നടപടിയെടുത്ത് കേന്ദ്രസർക്കാർ. മതിയായ പരിശോധനയില്ലാതെയാണ് നിർമാണമെന്നും കണ്ടെത്തി.

കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസിനെയും പദ്ധതിയുടെ സ്വതന്ത്ര എൻജിനിയർ വിഭാഗമായ ഫീഡ്ബാക്ക് ഇൻഫ്ര, സത്ര സർവീസസിനെയും ഒരു മാസത്തേക്ക് ദേശീയപാത അതോറിറ്റി സസ്‌പെൻഡ് ചെയ്തു. ദേശീയപാതയുടെ ടെൻഡർ നടപടികളിൽ അടക്കം കമ്പനിക്ക് പങ്കെടുക്കാനാകില്ല. പ്രോജക്ട് മാനേജരെയും റെസിഡന്റ് എൻജിനിയറെയും മാറ്റി. കരാർക്കമ്പനിയെ മൂന്നുവർഷംവരെ ഡീബാർ ചെയ്യാതിരിക്കാനും പിഴയീടാക്കാതിരിക്കാനും കാരണം കാണിക്കാനാവശ്യപ്പെട്ട് അതോറിറ്റി നോട്ടീസയച്ചു. എൻജിനിയറിങ് വിങ്ങിനോട് രണ്ടുവർഷത്തേക്ക് ഡീബാർ ചെയ്യാതിരിക്കാനാണ് നോട്ടീസ്. അതോറിറ്റിയുടെ തീരുമാനം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസാണ് അറിയിച്ചത്.

ഐഐടി കാൺപുരിലെ ഡോ. ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ സിവിൽ എൻജിനിയറിങ് വിഭാഗം മേധാവി ഡോ. സുധീഷ് ടി.കെ. എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധനനടത്തുന്നതായും അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതോറിറ്റി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്നും പരിശോധിക്കും. വിദഗ്ധസമിതി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാകും തുടർനടപടി.

മണ്ണിന്റെ ബലക്ഷയം കാരണം ഭാരശേഷി താങ്ങാനാവാതെ പടിപടിയായി സംരക്ഷണഭിത്തിയുടെ അകം ഇടിഞ്ഞുതാഴ്‌ന്നെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ദേശീയപാതാ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. മതിയായ ഭൗമസാങ്കേതിക പരിശോധന കരാർ കന്പനി നടത്തിയില്ലെന്ന ഗുരുതര കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. വലിയ ഭാരങ്ങൾ താങ്ങാൻ പ്രാപ്തമാക്കുംവിധം കെട്ടുറപ്പുള്ള അടിത്തറനിർമിക്കുന്നതിലും കരാറുകാർക്ക് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...