അന്താരാഷ്ട്ര വാർത്ത

ആന്തണി അല്‍ബനീസ് വിവാഹിതനായി; അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

സിഡ്‌നി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് (62) വിവാഹിതനായി. ദീര്‍ഘകാല പങ്കാളിയായ ജോഡി ഹെയ്ഡനെ(46)യാണ് അല്‍ബനീസ് ശനിയാഴ്ച വിവാഹം കഴിച്ചത്. ഇതോടെ, അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന രാജ്യത്തെ ആദ്യത്തെ നേതാവായി മാറി അല്‍ബനീസ്. സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ് ഹെയ്ഡന്‍.

കാന്‍ബറയിലെ അല്‍ബനീസിന്റെ ഔദ്യോഗിക വസതിയായ ‘ദി ലോഡ്ജി’ന്റെ പൂന്തോട്ടത്തില്‍ നടന്ന സ്വകാര്യ ചടങ്ങില്‍വെച്ചാണ് വിവാഹം നടന്നത്. ബോ-ടൈ ധരിച്ച്, നീണ്ട വെള്ള ഗൗണ്‍ അണിഞ്ഞ പുഞ്ചിരിക്കുന്ന വധുവിന്റെ കൈപിടിച്ച്, ചുറ്റും പറന്നുവീഴുന്ന വര്‍ണ്ണക്കടലാസുകള്‍ക്കിടയിലൂടെ നടക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് അല്‍ബനീസ് എക്‌സില്‍ കുറിച്ചു, ‘വിവാഹിതനായി’. 

‘ഞങ്ങളുടെ സ്‌നേഹവും ഒരുമിച്ച് ജീവിക്കാനുള്ള പ്രതിബദ്ധതയും, ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും മുന്നില്‍ പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്.’ അല്‍ബനീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങളായി നിരവധി പരിപാടികളില്‍ ഹെയ്ഡന്‍ അല്‍ബനീസിനൊപ്പം പങ്കെടുത്തിട്ടുണ്ട്.

2022-ലെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും, ഈ വര്‍ഷം മെയില്‍ അദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും അവര്‍ ഒപ്പമുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് മെല്‍ബണില്‍ നടന്ന ഒരു ബിസിനസ് ഡിന്നറില്‍ വെച്ചാണ് അദ്ദേഹം ഹെയ്ഡനെ കണ്ടുമുട്ടിയത്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...