അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയിട്ടുള്ള ഗ്രീൻ കാർഡുകൾ അടിയന്തരമായി പുനഃപരിശോധിക്കും; പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല

വാഷിങ്ടൻ : വൈറ്റ് ഹൗസിന് സമീപം നാഷനൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന വെടിവയ്പ്പിനെത്തുടർന്ന് കുടിയേറ്റ നിയമങ്ങൾ കർശനമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അപകടകാരികളായേക്കാവുന്ന 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയിട്ടുള്ള ഗ്രീൻ കാർഡുകൾ അടിയന്തരമായി പുനഃപരിശോധിക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടു.

ഈ കടുത്ത നടപടി അമേരിക്കയിലെ കുടിയേറ്റ സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യക്കാർക്ക് തൽക്കാലം ആശ്വസിക്കാം. ട്രംപ് ഭരണകൂടം പുറത്തുവിട്ട 19 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. താഴെ പറയുന്ന 19 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ ഗ്രീൻ കാർഡുകളാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നത്: അഫ്താനിസ്ഥാൻ, ഇറാൻ, യെമൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, മ്യാൻമർ (ബർമ), ക്യൂബ, ലാവോസ്, എറിത്രിയ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പശ്ചാത്തലം വീണ്ടും വിശദമായി പരിശോധിക്കാനാണ് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലിസ്റ്റിൽ ഇന്ത്യയില്ല. അതിനാൽ, നിയമപരമായി യുഎസിൽ ജോലി ചെയ്യുന്നവർക്കോ ഗ്രീൻ കാർഡ് ഉള്ളവർക്കോ ഈ ഉത്തരവ് മൂലം നേരിട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. എന്നാൽ, ‘മൂന്നാം ലോക രാജ്യങ്ങളിൽ’ നിന്നുള്ള കുടിയേറ്റം തടയുമെന്ന ട്രംപിന്റെ പൊതുവായ പ്രസ്താവന ഇന്ത്യൻ സമൂഹത്തിലും ചെറിയ തോതിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഐടി പ്രഫഷനലുകൾക്കും മറ്റ് കുടിയേറ്റക്കാർക്കും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അമേരിക്കൻ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും, അനധികൃത കുടിയേറ്റം തടയാൻ അതിശക്തമായ നടപടികൾ തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Report ജയിംസ് വർഗീസ്

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...